തിരുവനന്തപുരം: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെൻഷൻ തീരുമാനം തന്റെ അറിവോടെയല്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ. നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും.
പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും. രാഹുലിൻ്റെ കാര്യത്തിൽ തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ മാറണം, നന്നാവണം, ശൈലി മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനോട് യോജിക്കില്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.
'ഇതെല്ലാം കാലക്രമേണ ശമിക്കുന്ന പ്രശ്‌നങ്ങളാണ്. പല കാലങ്ങളിലായി ഇങ്ങനെ പല കാര്യങ്ങളും സംഭവിക്കുകയും അത് മറക്കുകയും പൊറുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറയുന്നത് എന്റെ മാത്രം നിലപാടാണ്. രാഹുല്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പല നേതാക്കളും എന്റെ അഭിപ്രായത്തിന് എതിരാണ്. അതില്‍ എനിക്ക് പരിഭവമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകള്‍ ഉണ്ടല്ലോ.' കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
k sudhakaran again support rahul mamkootathil




























