കോഴിക്കോട് : ( www.truevisionnews.com ) തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിനെ ഫേസ്ബുക്കിൽ ആക്ഷേപിച്ച് ബിജെപി നേതാവ്. ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് കാസർകോട് ഇൻ ചാർജ് മാത്യുവാണ് ഫേസ്ബുക്കിൽ ആക്ഷേപിച്ചത്.
'നേരേ മലയാളം എഴുതാനും വായിക്കാനും അറിയാത്തവൻ, സ്വന്തം പാർട്ടിയെ വിറ്റ് കാശാക്കുന്ന ഉണ്ണാക്കൻ, ശ്രീകാന്ത് പ്രചാരണത്തിന് പോയ സ്ഥലത്ത് പാർട്ടി തോൽക്കും, തലതൊട്ടപ്പൻ പപ്പര് കൂടെയുള്ളതുകൊണ്ട് കെട്ടിവെച്ച കാശ് കിട്ടിയാൽ ഭാഗ്യം' എന്നിങ്ങനെയൊക്കെയാണ് വിമര്‍ശനങ്ങളും ആക്ഷേപങ്ങളും.
കാസർഗോഡ് ദേലംപാടി പഞ്ചായത്തിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്യുന്ന പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലായിരുന്നു മാത്യുവിന്റെ വിമർശനവും പരിഹാസവും.
നേരത്തെ പാർട്ടിയിൽ നിന്ന് നടപടി നേരിട്ട മാത്യുവിനെ, എം.എൽ അശ്വിനി കാസർഗോഡ് ജില്ലാ പ്രസിഡൻ്റായ ശേഷമാണ് തിരിച്ചെടുത്ത് പുതിയ ചുമതല നൽകിയത്. ശ്രീകാന്തിനെതിരെ പാര്‍ട്ടിക്കത്ത് തന്നെ നിരവധി വിമര്‍ശനങ്ങളുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മാത്യുവിന്റെ അധിക്ഷേപ കമന്റും.
BJP leader slams BJP Kozhikode regional secretary

































