പാലക്കാട് : ( www.truevisionnews.com) വടക്കഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഷട്ടർ ഇടിച്ചു തകർത്ത് അപകടം . ചൊവ്വാഴ്ച കാലത്ത് ആറേകാലോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. സാധാരണ നിലയിൽ തിരക്കേറിയ റോഡായിരുന്നുവെങ്കിലും, അപകട സമയത്ത് റോഡിലും കടയിലും പരിസരത്തും ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ടൗണിൽ നിന്നും കിഴക്കഞ്ചേരി ദിശയിലേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട് ഷട്ടറിൽ ഇടിച്ചതോടെ ഷട്ടറും അകത്തെ ഗ്ലാസും തകർന്നിട്ടുണ്ട്.
Car loses control, crashes into shutter, causing accident; no one injured
































