പാലക്കാട്: ( www.truevisionnews.com ) പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തിൽ വീണ് കിടക്കുന്നത് വീട്ടുകാർ കണ്ടത്.
ഉടൻ തന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൈ രണ്ടും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
A 22 year-old man who was on a study trip drowned in the Bhavani River and died

































