മലപ്പുറം: (https://truevisionnews.com/) മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. മണ്ണള നഗറിലെ ബാലനാണ് പരുക്ക് പറ്റിയത്. രാവിലെ 11.30 ഓടെയാണ് സംഭവം.
കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലൻ്റ കയ്യിനാണ് പരിക്കേറ്റിരിക്കുന്നത്.
Malappuram: Wild elephant attacks tribals, injures them
































