കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. കോഴിക്കോട് ഡിഡിഇ പി. അസീസ് പതാക ഉയർത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ സി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ ആർ അധ്യക്ഷൻ വഹിച്ചു.
അപർണ വി ആർ അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ, ഡോ. യുകെ അബ്ദുൽ നാസർ ( പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്) ഡോക്ടർ എം കെ അബ്ദുൽ ഹക്കീം(ഡി പി സി സമഗ്ര ശിക്ഷ കോഴിക്കോട്), പ്രദീപ് കുമാർ എൻ വി (പ്രിൻസിപ്പാൾ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ) എന്നിവർ ആശംസകൾ നേർ സംസാരിച്ചു.

ട്രോഫി കമ്മിറ്റി പവിലിയൻ ജിവിഎച്ച്എസ്എസ് പ്രിസിപ്പാൾ എൻവി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു .
Kozhikode Revenue District School Kalolsavam
































