മലപ്പുറം: (https://truevisionnews.com/) നാടുവിട്ടയാളെ തിരിച്ചെത്തിക്കുന്നതിനിടെ ട്രെയിന്‍നിന്ന് ചാടി. പിന്നാലെ ചാടിയ പൊലീസുകാരന് പരിക്ക്. നാടുവിട്ട യുവാവിനെ കണ്ടത്തി തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു.
പുലാമന്തോള്‍ സ്വദേശി യുവാവാണ് ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. ഇയാളെ തടയാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയിറങ്ങിയ സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോ തങ്കച്ചന് കൈക്ക് പരിക്കേറ്റു.
യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം സഹോദരന്‍ കൊളത്തുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവരം പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി.
പിന്നാലെ പൊലീസ് നാടുവിട്ടയാളുടെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അന്വേക്ഷണത്തില്‍ ഇയാളെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനേയും കൂട്ടി പൊലീസ് തിരിച്ച് വരുന്നതിനിടയില്‍ ട്രെയിന്‍ ചേര്‍ത്തലയില്‍ നിര്‍ത്താന്‍ വേഗം കുറച്ചപ്പോള്‍ യുവാവ് ചാടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ ചാടിയപ്പോഴാണ് പൊലീസുകാരന് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരൻ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
A fugitive jumped from a train, injuring a policeman malappuram

































