പാലക്കാട് : ( www.truevisionnews.com ) തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിന്റെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സജീവമായിരുന്നു. മാങ്കാവ് , കമ്മാന്തറ, കണ്ണാടി, ചുങ്കമന്ദം, മാത്തൂർ വാർഡുകളിലാണ് രാഹുൽ ഇന്ന് പ്രചാരണത്തിന് ഇറങ്ങിയത്.
രാഹുൽ പ്രചാരണത്തിന് ഇറങ്ങുന്നത് തെറ്റില്ലെന്ന് ആയിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള വി കെ ശ്രീകണ്ഠൻ എം പിയുടെ പ്രതികരണം. നാളെയും രാഹുൽ ഈ മേഖലകളിൽ വീട് കയറിയുള്ള പ്രചാരണത്തിനായി എത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടമാക്കിയിരുന്നു. രാഹുൽ പാർട്ടിക്ക് പുറത്താണ് അതുകൊണ്ടുതന്നെ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്നത് ശരിയല്ല ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Local body elections, UDF candidates' campaign video, Rahul Mamkootathil
































