തിരുവനന്തപുരം: ( www.truevisionnews.com ) ഭീകര സംഘടനയായ ഐഎസ് ഐഎസിൽ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചതിന് മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയും കുട്ടിയും രണ്ടാനച്ഛനും യു.കെയിൽ താമസിച്ചു വരികയായിരുന്നു.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതപരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസ് ഐഎസിൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു എന്നാണ് കേസ്. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.
തിരികെ ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള മതപഠനശാലയിലാക്കി. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട മതപഠന ശാല അധികൃതർ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.
Case filed against mother and stepfather for inciting 16 year old to join ISIS UAPA charges filed against mother and stepfather
































