(https://moviemax.in/)കൊട്ടാരക്കര എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ആവിഷ്‌കരിച്ച 'സ്മൈൽ ഭവനം' പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. സ്വന്തമായി വീടില്ലാത്ത അർഹരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന ഈ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ നടി അനുശ്രീ മുഖ്യാതിഥിയായി പങ്കെടുത്തു.
വീടില്ലാത്തവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന ഈ ഉദ്യമത്തിന്റെ ഭാഗമായതിൽ താൻ അതീവ സന്തോഷവതിയാണെന്ന് അനുശ്രീ പറഞ്ഞു."സ്വന്തമായൊരു വീട് എന്നത് ഒരാളുടെ ഏറ്റവും വലിയ സ്വപ്നമാണ്. ഇത് എത്രത്തോളം ആവശ്യമാണെന്ന് നമുക്കെല്ലാം അറിയാം. ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഈ വീട് ഭംഗിയായി പൂർത്തിയാക്കാൻ കഴിയട്ടെ. വീട് പൂർത്തിയായി എന്ന് അറിയുന്നതുവരെ എനിക്ക് ടെൻഷനുണ്ടാകും.
ഇത് എന്റെ ആദ്യത്തെ അനുഭവമാണ്; എന്റെ വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല. ഞാൻ പാലക്കാട്ടുകാരിയും തൃശൂർകാരിയുമൊക്കെയാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് പാലക്കാടിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം. വീട് പൂർത്തിയാകുമ്പോൾ ഞാൻ തീർച്ചയായും എത്താം," അനുശ്രീ കൂട്ടിച്ചേർത്തു.
ചുവന്ന പട്ടുസാരി ധരിച്ചാണ് നടി ചടങ്ങിനെത്തിയത്. എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ അതേ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് നടിയെ സ്വീകരിച്ചത്. ചടങ്ങിനെത്തിയ ആരാധകരുമായി സംസാരിച്ചും അവർക്കൊപ്പം ചിത്രങ്ങളെടുത്തതിനു ശേഷമാണ് അനുശ്രീ മടങ്ങിയത്.
'Smile Bhavanam' actress Anusree Rahul in a Mangkoota
































