കണ്ണൂർ : (https://truevisionnews.com/) ഞാൻ നിരപരാധിയാണ്. മനസ്സാ വാചാ കർമ്മണാ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ ദുർഗതി ഒരാൾക്കും, ഒരദ്ധ്യാപർക്കും വരാതിരിക്കെട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
എന്റെ ഭാര്യയും സുഖമില്ലാത്ത രണ്ട് പിഞ്ചു മക്കളും ഇല്ലാതായാൽ അതിന് ഉത്തരവാദികൾ എന്നെ കള്ളക്കേസിൽ കുടുക്കിയ മത തീവ്രവാദികൾ മാത്രമായിരിക്കുമെന്നും ഞാൻ കോടതി മുമ്പാകെ ബോധിപ്പിക്കുകയാണെന്നും പറഞ്ഞു .
ശിക്ഷയെ പറ്റി എന്തെങ്കിലും പറയാനുണ്ടാ എന്ന കോടതിയുടെ ചോദ്യത്തിനായാണ് പ്രതി മറുപടി നൽകിയത് . കണ്ണൂര്‍ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ വിധിക്കും.
ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
ജീവപര്യന്തവും വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്. അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്.
Palathayi rape case: Accused K. Padmarajan says he is innocent

































