സ്ത്രീകളുടെ മനസ്സിൽ ഇടം നേടുമോ? ലുക്മാൻ ചിത്രം 'അതിഭീകര കാമുകൻ 'നാളെ തിയേറ്ററിലേക്ക്

സ്ത്രീകളുടെ മനസ്സിൽ ഇടം നേടുമോ? ലുക്മാൻ ചിത്രം 'അതിഭീകര കാമുകൻ 'നാളെ തിയേറ്ററിലേക്ക്
Nov 13, 2025 03:06 PM | By Kezia Baby

  (https://moviemax.in/  മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും ഒന്നിക്കുന്ന 'അതിഭീകര കാമുകൻ' നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിലെ സിനിമാപ്രേമികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മനസ്സിൽ ഇടം നേടാൻ ലക്ഷ്യമിട്ടാണ് ഈ ചിത്രം എത്തുന്നത്.

ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ ,എത്തുമ്പോൾ നായികയായ അനുവിനെ ദൃശ്യ രഘുനാഥ് അവതരിപ്പിക്കുന്നു. മനോഹരി ജോയി അമ്മവേഷത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം, മധുരമൂറുന്ന പ്രണയ നിമിഷങ്ങളും ഒട്ടേറെ രസകരമായ സാഹചര്യങ്ങളും കോർത്തിണക്കി ഒരു റൊമാൻ്റിക് കോമഡി ഫാമിലി എന്റർടെയ്‌നർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ അതിനുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്.സിനിമയുടെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയനായ സിദ്ധ് ശ്രീറാം ആലപിച്ച 'പ്രേമവതി...' എന്ന ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. കൂടാതെ, ഫെജോയുടെ ''ഡെലൂലു ഡെലൂലു...!'' എന്ന ഗാനവും 'സുന്ദരിയേ' എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.ലുക്മാൻ, ദൃശ്യ രഘുനാഥ് എന്നിവരെ കൂടാതെ അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് 'അതിഭീകര കാമുകന്റെ' ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

സിനിമയുടെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും റിലീസ് അനൗൺസ്‌മെന്റ് പോസ്റ്ററുകളും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സംവിധാനം: സിസി നിഥിൻ, ഗൗതം താനിയൽ, നിർമ്മാണം: പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കോ- പ്രൊഡ്യൂസർമാർ: സിസി നിഥിൻ, സുജയ് മോഹൻരാജ് രചന: സുജയ് മോഹൻരാജ് ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ എഡിറ്റർ: അജീഷ് ആനന്ദ് മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക് വിതരണം: സെഞ്ച്വറി റിലീസ്


Terrible Love Movie Release

Next TV

Related Stories
Top Stories










https://moviemax.in/-