മലപ്പുറം: (truevisionnews.com) പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ . പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ് റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിൻ്റെ പക്കൽ എംഡിഎംഎ കണ്ടെത്തിയത്. 1.260 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇത് വിൽക്കാൻ വേണ്ടി കൈയിൽ വെച്ചതാണെന്ന് പൊലീസ് പറയുന്നു.
പേരാശന്നൂരിൽ റോഡരികിലുള്ള കുറ്റിക്കാടുകള്‍ക്ക് സമീപത്താണ് ഷഹബാസ് നിന്നത്. കൈ ചുരുട്ടിപ്പിടിച്ച നിലയിലായിരുന്നു. പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്ന് ഷഹബാസ് പരുങ്ങി.
സംശയം തോന്നിയ പൊലീസ് സംഘം വാഹനം നിർത്തി പുറത്തിറങ്ങി ഇയാളെ ചോദ്യം ചെയ്തു. ചുരുട്ടിപ്പിടിച്ച കൈ തുറന്നതോടെയാണ് എംഡിഎംഎ സൂക്ഷിച്ച ചെറിയ പാക്കറ്റ് കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Youth arrested with MDMA in hand for sale malappuram