പാലക്കാട്: ( www.truevisionnews.com ) പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48) ആണ് മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയത്.
ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് ഓട്ടോറിക്ഷ മാർഗ്ഗം സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി.
ഇതോടെ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും. എന്നാൽ എന്തിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
Crucial arrest main accused in the case of smuggling a large amount of explosives arrested more arrests possible