ഓണ വിരുന്നൊരുക്കാൻ ‘മേനേ പ്യാര്‍ കിയ’; ‘മനോഹരി’ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്

ഓണ വിരുന്നൊരുക്കാൻ ‘മേനേ പ്യാര്‍ കിയ’; ‘മനോഹരി’ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്
Aug 20, 2025 03:57 PM | By Anjali M T

(moviemax.in) മേനേ പ്യാര്‍ കിയായിലെ മനോഹരി ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . നിഹാല്‍ സാദിഖും ,വിജയ് ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളം,ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി,മിദൂട്ടി,അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലെര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. തീര്‍ച്ചയായും ഓണത്തിന് തീയറ്ററില്‍ വമ്പന്‍ കൈയ്യടിക്കള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിനിമയായിരിക്കും മേനേ പ്യാര്‍ കിയ.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്‌സര്‍ ദീന,ജീവിന്‍ റെക്‌സ,ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ‘മേനേ പ്യാര്‍ കിയ’യില്‍ ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനു നായര്‍ ,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി,സംഘട്ടനം-കലൈ കിംങ്‌സണ്‍, പശ്ചാത്തല സംഗീതം -മിഹ്‌റാജ് ഖാലിദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ്മ, വരികള്‍ – മുത്തു, ഡിഐ- ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍,ഷിഹാന്‍ മുഹമ്മദ്,വിഷ്ണു രവി, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്,വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, പി ആര്‍ ഒ- എ എസ് ദിനേശ്, ശബരി.


Content Highlight: ‘Mene Pyar Kiya’; Lyrical video of the song ‘Manohari’ out

Next TV

Related Stories
'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

Jun 29, 2026 05:42 PM

'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂർ, നടി ഹണി റോസ്, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ,...

Read More >>
മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

Jun 29, 2026 02:50 PM

മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി, മമിത ബൈജു, സൂര്യ, വിശ്വനാഥ് ആൻഡ് സൺസ്, മമിതയ്ക്ക് പ്രശംസയുമായി ഐശ്വര്യ...

Read More >>
'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

Jun 29, 2026 01:03 PM

'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

അഹാന കൃഷ്ണ, തൻവി, സിന്ധു കൃഷ്ണ വിവാദം, അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ, കൃഷ്ണ സിസ്റ്റേഴ്സ് കുടുംബ...

Read More >>
ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

Jun 29, 2026 12:44 PM

ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

ഹണി റോസ് , ബോബി ചെമ്മണൂർ, പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന്...

Read More >>
Top Stories










News Roundup






GCC News