(moviemax.in) തന്റെ അച്ഛന്റെ സുഹൃത്തുക്കൾ ആയി ബന്ധം പുലർത്താറില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ഈസ്റ്റ് കോസ്റ്റ് വിജയൻ അച്ഛന്റെ സുഹൃത്താണെന്നും ഇവരൊക്കെ തനിക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളുവെന്നും തമാശ പറഞ്ഞ് ചിരിപടർത്തുകയായിരുന്നു നടൻ ധ്യാൻ ശ്രീനിവാസൻ. കൂടാതെ മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഭീഷ്മർ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.
'ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ. അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു. അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേരുന്നുവെന്നും ധ്യാൻ വ്യകതമാക്കി.
അതേസമയം, ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മറി'ന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണിതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. കൂടാതെ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വള എന്ന ചിത്രമാണ് ധ്യാനിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
The pooja ceremonies for 'Bheeshmar' starring Dhyan Sreenivasan have been completed