(moviemax.in) പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടൻ ബാബുരാജ്. എന്നാൽ, സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ പറയുന്നതുപോലെയല്ല ഷൂട്ട് ചെയ്ത പല ഭാഗങ്ങളും സിനിമയിൽ വരുന്നത്. പലപ്പോഴും ഷൂട്ട് ചെയ്ത രംഗങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് റിലീസ് ചെയ്ത വമ്പൻ സിനിമകളിൽ ബാബുരാജ് ചെറിയ വേഷങ്ങളിൽ എത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താരം ഇങ്ങനെ പ്രതികരിച്ചത്.
'ഇത്തരം വലിയ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാൽ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയിൽ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഇല്ല, ആ ഒരു കാര്യത്തിൽ വിഷമമുണ്ട്', ബാബുരാജ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തിറങ്ങുന്ന വമ്പൻ സിനിമകളിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് നടൻ ബാബുരാജ്. പക്ഷേ അഭിനയിക്കുന്ന ഈ സിനിമകളിലെ കഥാപാത്രങ്ങൾ വളരെ ചെറുതും വെറുതെ വന്ന് പോകുന്നതുമാണെന്ന് ഒരുപാട് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. നടനെതിരെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ കൂലിയിലും ബാബുരാജ് ഒരു വേഷം ചെയ്യുന്നുണ്ട്. അതിന് മുൻപ് കിങ്ഡം എന്ന സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നു. മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫിലും ബാബുരാജ് ഒരു വേഷം ചെയ്തു.
I'm happy about it, but many scenes shot with us won't be in the film; Baburaj