---
title: "'ഭീഷ്മ പര്‍വ്വം' അന്‍പത് കോടി ക്ലബ്ബില്‍"
english_title: "'Bhishma Parvam' in the 50 crore club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30639/bhishma-parvam-in-the-50-crore-club"
published_at: "2022-03-09T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622849d0af4b1_bheshma.jpg"
keywords: []
---

# 'ഭീഷ്മ പര്‍വ്വം' അന്‍പത് കോടി ക്ലബ്ബില്‍

> **Lead Summary:** ബോക്‌സ്ഓഫിസിനെ ഇളക്കിമറിച്ച് മൈക്കിളപ്പന്‍ . ‘ഭീഷ്മ പര്‍വം’ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറഞ്ഞു. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭീഷ്മ പര്‍വം’.

## Article Content

ബോക്‌സ്ഓഫിസിനെ ഇളക്കിമറിച്ച് മൈക്കിളപ്പന്‍ . ‘ഭീഷ്മ പര്‍വം’ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറഞ്ഞു. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭീഷ്മ പര്‍വം’.

ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴും എല്ലാ തിയേറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.

സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30639/bhishma-parvam-in-the-50-crore-club)