കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്
Jul 17, 2025 04:51 PM | By Jain Rosviya

(truevisionnews.com)കുളിർ കാറ്റും കോടമഞ്ഞും കൂടെ ഒരു മഴയും ഉണ്ടെങ്കിൽ ഇവിടം സ്വർഗമാണ്. പറഞ്ഞു വരുന്നത് കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയെക്കുറിച്ച്(ponkunnuhill). കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് 20 കിലോ മീറ്റർ അകലെയാണ് പൊൻകുന്ന്മല സ്ഥിതിചെയുന്നത്. അതിവിശാലമായ പച്ചപ്പ്‌ വിരിച്ചുനിൽക്കുന്ന പൊൻകുന്ന്മല യാത്രയെയും ട്രക്കിങിനെയും ഇഷ്ട്ടപ്പെടുന്നവരുടെ മനസ്സ് കുളിരണിയിപ്പിക്കും.

കക്കൂർ, നന്മണ്ട, ചെളനൂർ പഞ്ചായത്തുകളിൽ പരന്നു കിടക്കുന്ന ഈ മലക്ക് സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരമുണ്ട്. മലയുടെ മുകളിൽ നിന്ന് അറബിക്കടലും പശ്ചിമഘട്ട മലനിരകളോടൊപ്പം കോഴിക്കോടിന്റെ നാലുദിക്കുകളും കാണാം. കടുത്ത വേനൽകാലത്തു പോലും ഉറവ വറ്റാത്ത 'തണ്ണീർക്കുണ്ട് ' പൊൻക്കുന്ന് മലയുടെ സവിശേഷതയാണ്.

ഇവിടെനിന്ന് ഉൽഭവിക്കുന്ന ശുദ്ധമായ നീരുറവ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനോടപ്പം കാക്കൂർ, നന്മണ്ട, തലകുളത്തൂർ പഞ്ചായത്തുകളിലെ നീർത്തടങ്ങളിൽ ജലസമ്പുഷ്ടമാക്കുന്നു.

മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സർവ്വേയിൽ 140 ഇനം പക്ഷികളെ കണ്ടെത്തിയവയിൽ 34 ദേശാടന പക്ഷികളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയപുള്ളി പരുന്ത്‌, ചെറിയ പുള്ളി പരുന്ത്, വെള്ള അരിവാൾ കൊക്കാൻ, ചോരക്കോഴി എന്നിവയും ഇവിടെ കാണാം.

പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഗരുഡൻ, ചാരക്കാളി, കരിഞ്ചുണ്ടൻ, ഇത്തിളിക്കണ്ണിക്കുരുവി എന്നിവയും ഇവിടെയുണ്ട്.കണ്ണാന്തളി, ചക്കരക്കൊല്ലി, തെച്ചി, പെരിങ്ങലം എന്നീ ഔഷധസസ്യങ്ങളാൽ സമ്പന്നമാണ് പൊൻകുന്ന്മല.പുല്ലാഞ്ഞി, ഒടുമരം, ആലോം തുടങ്ങിയ വിവിധങ്ങളായ മരങ്ങളും ഈ മലമുകളിലെ ഭംഗി കൂട്ടുന്നു.

മഞ്ഞുമ്മൽ ബോയ്സ്സിലെ മരത്തെപോലെ ഈ കുന്നിന് മുകളിൽ നിങ്ങളെയും കാത്ത് ഒരു മരമുണ്ട്, അതിൽ കയറി ചിത്രങ്ങൾ എടുക്കാൻ യാത്രക്കാർക്ക് തിക്കും തിരക്കുമാണ്. ഈ അതിമനോഹരമായ കഴ്ച്ചകൾ കാണാൻ വരുന്നവർ കോഴിക്കോട് നിന്നാണെങ്കിൽ അത്തോളി ചീക്കിലോട് വഴിയും ബാലുശ്ശേരിയിൽ നിന്നാണെങ്കിൽ നന്മണ്ട വഴിയും എത്തിച്ചേരാം.

മാനം തൊട്ടുനിൽക്കുന്ന കുന്നിനു ചുറ്റും പച്ചപ്പുവിരിച്ചതും, കോട പുതച്ച സൂര്യോദയം മുതൽ സൂര്യൻ കുന്നിറങ്ങുന്ന സൂര്യാസ്തമയം വരെ കാണാനും താമസിക്കാനും റിസോർട്ട് സൗകര്യവും യാത്ര സൗകര്യവുമുണ്ട്.കൂടാതെ പൊൻകുന്ന് ഫാംസ്റ്റേ നിങ്ങൾക്കായി ട്രെക്കിങ്, ഓഫ്‌ റോഡ് ജീപ്പ് സഫാരി, ട്രീഹൗസ്, വുഡൻ ക്യാമ്പിന്, ഫിഷിങ്, സ്വിമ്മിംഗ് പൂൾ, എന്നിവ ഒരുക്കിയിരിക്കുന്നു.

ponkunnu hill kozhikode tourism travel

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
കുളിര് കോരാൻ  റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

Jul 14, 2025 04:04 PM

കുളിര് കോരാൻ റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall