കുളിര് കോരാൻ റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

കുളിര് കോരാൻ  റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്
Jul 14, 2025 04:04 PM | By SuvidyaDev

( www.truevisionnews.com ) യാത്ര....അത് വെറുമൊരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പോക്കുവരവ് മാത്രമല്ല, വ്യക്തിപരവും സാമൂഹികവുമായ നിരവധി മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നുകൂടിയാണ് . പ്രകൃതിതിയുമായി അടുത്തിടപഴകാനും പുതിയ ഹോബികൾ കണ്ടെത്താനും യാത്ര അവസരം നൽകുന്നു. കാഴ്ചയുടെ നവ്യാനുഭൂതി ആസ്വദിക്കാനും പ്രകൃതിയെ അടുത്തറിയാനും പോയാലോ കണ്ണൂരിലെ പൈതൽ മലയിലേക്ക്? മിസ് ചെയ്യല്ലേ ഈ മലനിരകൾ

കണ്ണൂർ ജില്ലയുടെ മൂന്നാർ എന്നറിയപ്പെടുന്ന പൈതൽ മല ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണ് പൊരിവെയിലത്തും കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണിവിടെ. വർഷം മുഴുവൻ തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെ.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ പ്രധാന ഹിൽ സ്റ്റേഷൻ കൂടിയാണീ മലനിരകൾ .

മലകയറ്റത്തിന് രണ്ട് പ്രധാന വഴികളുണ്ട് - കാപ്പിമലയിൽ നിന്നും പൊട്ടൻപ്ലാവില്‍ നിന്നും.പ്രവേശന കവാടത്തിൽ നിന്ന് മലമുകളിലേക്ക് ഏകദേശം 2 കിലോമീറ്റർ ദൂരമുണ്ട് താഴ്വരകളും കോടമഞ്ഞും കുളിർ കാറ്റും സഞ്ചാരികളെ ആകർഷിക്കുന്നു. സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് നിബിഢവനങ്ങളാൽ നിറഞ്ഞതാണ് ഈ മലനിരകൾ.

വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ മനോഹരമായ വെള്ളച്ചാട്ടങ്ങൾ പൈതൽ മലയുടെ പ്രധാന ആകർഷണങ്ങളാണ് . മല മുകളിൽ നിന്ന് കേരളത്തിന്റെയും കർണാടകയുടെയും അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. വയനാടൻ മലനിരകളും കണ്ണൂർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ നിന്ന് കാണാൻ സാധിക്കും.മലമുകളിൽ ഒരു നിരീക്ഷണ ഗോപുരം (വാച്ച് ടവർ) സ്ഥാപിച്ചിട്ടുണ്ട്.

ഇതിൽ നിന്ന് ചുറ്റുമുള്ള കാഴ്ചകൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയും.സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു ട്രെക്കിംഗ് അനുഭവമാണ് പൈതൽ മല സമ്മാനിക്കുന്നത് . വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിത് .കൂടാതെ കാട്ടാന, പുലി, കലമാൻ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെയും കാണാം . .മൺസൂൺ സമയത്ത് ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് .

paithalmala Kannur tourist destination travel

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall