---
title: "ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ, കുട‌ലെടുത്തുള്ള സർജറി, നൂൽപ്പാലത്തിലൂടെ പോകുന്നത് പോലെ; രഞ്ജു രഞ്ജിമാർ"
english_title: "renjurenjimar opensup about surgery transwomen "
publisher: "moviemax.in"
canonical_url: "https://moviemax.in/news/299467/renjurenjimar-opensup-about-surgery-transwomen-new"
published_at: "2025-06-30T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862180ae195c_ranju.jpg"
keywords: []
---

# ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ, കുട‌ലെടുത്തുള്ള സർജറി, നൂൽപ്പാലത്തിലൂടെ പോകുന്നത് പോലെ; രഞ്ജു രഞ്ജിമാർ

> **Lead Summary:** ** ട്രാൻ**സ് സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കെെവരിച്ച വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. പുരുഷ ശരീരത്തിൽ ജനിച്ച രഞ്ജു മനസ് കൊണ്ട് താൻ സ്ത്രീയാണെന്ന് നേരത്തെ തന്നെ മനസിലാക്കി. പിന്നീടിങ്ങോട്ട് ട്രാൻസ്വുമണായി മാറുക രഞ്ജുവിന് എളുപ്പമായിരുന്നില്ല. ലിം​ഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രഞ്ജുവിപ്പോൾ. വെെറ്റ്സ്വാൻ എന്റർ‌ടെയിൻമെന്റ്സിലാണ് രഞ്ജു വിവരങ്ങൾ പങ്കുവെച്ചത്.

## Article Content

** ട്രാൻ**സ് സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കെെവരിച്ച വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. പുരുഷ ശരീരത്തിൽ ജനിച്ച രഞ്ജു മനസ് കൊണ്ട് താൻ സ്ത്രീയാണെന്ന് നേരത്തെ തന്നെ മനസിലാക്കി. പിന്നീടിങ്ങോട്ട് ട്രാൻസ്വുമണായി മാറുക രഞ്ജുവിന് എളുപ്പമായിരുന്നില്ല. ലിം​ഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രഞ്ജുവിപ്പോൾ. വെെറ്റ്സ്വാൻ എന്റർ‌ടെയിൻമെന്റ്സിലാണ് രഞ്ജു വിവരങ്ങൾ പങ്കുവെച്ചത്.

എസ്ആർഎസ് സർജറി മൂന്ന് തരത്തിലുണ്ട്. നോർമലി പുറമേ നിന്ന് നോക്കുമ്പോൾ പെണ്ണിന്റെ അവയവം പോലെ തോന്നും. ബാഹ്യമായുള്ള ഒരു ഇന്റരാക്ഷനും നടക്കില്ല. അതാണ് ഒരു സർജറി രണ്ടാമത്തെ സർജറി പെനിസ് എടുത്ത് വജെെന ക്രിയേറ്റ് ചെയ്യുന്നതാണ്. ഫ്യൂച്ചറിൽ കൃത്യമായ പരിചരണമില്ലെങ്കിൽ ആ സർജറി പരാജയപ്പെടും. ഹോൾ അ‌‌ടഞ്ഞ് പോകും മൂന്നാമത്തെ സർജറിയാണ് കോംപ്ലിക്കേറ്റാണ്. കുടലെടുത്തുള്ള സർജറിയാണിതെന്ന് രഞ്ജു പറയുന്നു.

പതിനഞ്ച് ഇഞ്ചോളം ഉള്ളിൽ തുരന്ന് കുടലിനെ റീ പ്രൊഡ്യൂസ് ചെയ്ത് ആ കുടലിന് ജീവൻ വെപ്പിക്കുന്നു. ചിലരുടെ കുടൽ മരിച്ച് പോകും. ചിലരുടെ കുടൽ മറ്റ് ഞരമ്പുകളുമായി ചേർന്ന് ജീവൻ വെക്കും. ആദ്യത്തെ സർജറിക്ക് വലിയ കോംപ്ലിക്കേഷനില്ല. രണ്ടാമത്തെ സർജറിക്ക് കോംപ്ലിക്കേഷനുണ്ട്. പക്ഷെ മൂന്നാമത്തെ സർജറിക്ക് കുറച്ച് ബുദ്ധിമുട്ടുള്ള കോംപ്ലിക്കേഷനുണ്ട്. നമ്മൾ നൂൽപ്പാലത്തിലൂടെ കടന്ന് പോകുന്നത് പോലെയാണ്. ഒന്നുകിൽ നൂൽപ്പാലം പൊട്ടാം. അല്ലെങ്കിൽ നൂൽപ്പാലത്തിന് അപ്പുറത്തെത്താം. ഹോൾ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് ഒന്നുകിൽ മൂത്രനാളത്തിന് ഡമേജ് സംഭവിക്കാം. അല്ലെങ്കിൽ മലദ്വാരത്തിന്. അത്രയും ഡിഫിക്കൽറ്റായാണ് ക്രിയേറ്റ് ചെയ്യുന്നതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

പണ്ട് കാലത്ത് ആശുപത്രിയിലല്ലാതെ സർജറി ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് വളരെ ബുദ്ധിമുട്ടാണ്, മരണം വരെ സംഭവിച്ച കേസുകളുണ്ടായിട്ടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായി തനിക്കറിയില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. അത്തരം കൾച്ചറുമായി താൻ അടുത്തിടപഴകിയിട്ടില്ലെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. താൻ സ്ത്രീയായി മാറാൻ വേണ്ടിയെടുത്ത പ്രയത്നത്തെക്കുറിച്ച് നേരത്തെ രഞ്ജു രഞ്ജിമാർ തുറന്നെഴുതിയിരുന്നു.

'രണ്ടു കൈകാലുകൾ ബന്ധിച്ചു. ഓർമ്മമകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ. ആ ദിവസം ഇന്നാണ് പെണ്ണാകുക എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക. ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം' 'നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും.

ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങൾക്ക് തടയാൻ ആവില്ല, സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ' എന്നാണ് അന്ന് രഞ്ജു രഞ്ജിമാർ കുറിച്ചത്. ജീവിതത്തിൽ പ്രതിസന്ധികളെ നേരിടുന്ന ട്രാൻസ് വ്യക്തികളെ വഞ്ചിക്കുന്ന പുരുഷൻമാരുമുണ്ടെന്നും രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്.

സർജറിക്ക് സ്വരുക്കൂട്ടി വെക്കുന്ന രപണം പോലും പ്രണയം നടിച്ച് കെെക്കലാക്കുന്നവരുണ്ട്. വീട്ടിൽ നിന്നുള്ള സ്നേഹം അവർക്ക് നഷ്ടപ്പെട്ടു. ശരീരം വിറ്റും മറ്റു വീട്ടിലെ കാര്യങ്ങളും നോക്കുന്നവരാണ് അവർ. അമ്മയ്ക്കോ അച്ഛനോ വയ്യ എന്നറിഞ്ഞാൽ കിട്ടിയ പണമെല്ലാം അവർ കൊണ്ട് കൊടുക്കും. അപ്പോഴും സ്വന്തം വീട്ടിലേക്ക് വരാനുള്ള അനുവാദം അവർക്കില്ലെന്നും രഞ്ജു രഞ്ജുമാർ തുറന്നടിച്ചു. വീട്ടിലേക്ക് വരല്ലേ, ചേച്ചിയുടെ ഭർത്താവുണ്ടേ, ചേട്ടന്റെ ഭാര്യയുണ്ടേ എന്ന് കുട്ടികളോട് പറയും. സ്നേഹിക്കാൻ ആരുമില്ലാത്ത ഘട്ടത്തിൽ പ്രണയം നടിച്ച് വരുന്നവരുടെ ചതിയിൽ ഇവർ വീണ് പോകുകയാണെന്നും രഞ്ജു തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/299467/renjurenjimar-opensup-about-surgery-transwomen-new)