( moviemax.in) വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ദിയ കൃഷ്ണയുടെ ആദ്യത്തെ കൺമണി എത്താനായി അവശേഷിക്കുന്നുള്ളു. ഹോസ്പിറ്റൽ ബാഗ് പാക്കിങ് അടക്കമുള്ളവ പൂർത്തിയാക്കി ആശുപത്രിയിൽ അഡ്മിറ്റാകാൻ തയ്യാറെടുത്തിരിക്കുകയാണ് താരപുത്രി. ദിയയെ പ്രസവിച്ച ദിവസം നടന്ന സംഭവങ്ങളും അതിനുശേഷമുണ്ടായ കാര്യങ്ങളും എല്ലാം വ്യക്തമായി ഓർമയുണ്ട്. അതുകൊണ്ട് തന്നെ ദിയ അമ്മയാകാൻ പോകുന്നുവെന്നത് ഇപ്പോഴും കൃഷ്ണകുമാറിനും സിന്ധുവിനും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
ഒരു ചെക്കപ്പ് കൂടിയുണ്ടെന്നും അതുകൂടി കഴിഞ്ഞാൽ ഡെലിവറി ഡേറ്റിൽ വ്യക്തത വരുമെന്നും സിന്ധുവും കൃഷ്ണകുമാറും പുതിയ വീഡിയോയിലൂടെ പറഞ്ഞു. ദിയയുടെ ഡെലിവറിയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ആരാധകർ കമന്റ് ബോക്സിലൂടെ ചോദിക്കുന്നതിനാലാണ് എല്ലാ വ്ലോഗുകളും ഇത്തരം കാര്യങ്ങൾ സിന്ധുവും കൃഷ്ണകുമാറുമെല്ലാം ഉൾപ്പെടുത്തുന്നത്.
രണ്ട് ദിവസം കൂടി കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് പോണം അന്ന് എന്ന് അഡ്മിറ്റാകണമെന്ന് പറയും. നമ്മുടെ പിള്ളേർ കുറച്ച് നാളുകൾക്ക് മുമ്പാണ് ജനിച്ചതെന്ന് ഒരു തോന്നൽ. ഇപ്പോൾ അത് കഴിഞ്ഞ് അവർ ഗർഭിണി, അവരുടെ പ്രസവത്തിന്റെ ഡേറ്റായി. ഓസിയുടെ ഡെലിവറിയായപ്പോഴേക്കും വീട്ടിൽ ഇഷ്ടംപോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല.
ഞങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സിന്ധു ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരും. ഇഷാനിയെ ഹഗർഭിണിയായിരുന്ന സമയത്ത് പെയിൻ വന്നശേഷമാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെൽത്ത് കാർഡ് പോലും എടുത്തില്ല. തിരികെ വന്ന് ഞാൻ എടുത്ത് കൊണ്ടുപോയതാകട്ടെ അമ്മുവിന്റെ എൽകെജിയിലെ പ്രോഗ്രസ് കാർഡാണ്.
വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല. 2.3 കിലോ തൂക്കം മാത്രമുള്ള സ്മോൾ ബേബിയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞിനും ഭാരം കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്. 2.8 കിലോ ഭാരമേയുള്ളു. അതുകേട്ട് ഓസി ചിരിയായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്ന രീതിയിൽ. കാരണം ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു.
അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കുക. ജനിച്ചപ്പോൾ ഏറ്റവും ക്യൂട്ട് ബേബി ഇഷാനിയായിരുന്നു. ജോൺസൺസ് ബേബിയുടെ പരസ്യത്തിലൊക്കെ വരുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മുവിന്റെ തല കുറച്ച് വലുതായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
അതിനിടയിൽ കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ വ്യാജ വാർത്ത നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും പുതിയ വീഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞു. ദിയയുടെ അഡ്വാൻസ് പ്രസവം കഴിഞ്ഞവെന്നാണ് തമാശയായി കൃഷ്ണകുമാർ പറഞ്ഞത്. ഇനി ഓസി താൻ അറിയാതെ പ്രസവിച്ചുവോയെന്ന് പോലും സംശയിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
അശ്വിന്റെ അമ്മപോലും പ്രസവിച്ചോയെന്ന് അറിയാൻ വിളിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. എല്ലാവരും വിളിയോട് വിളിയാണ്. ഓസി പ്രസവിച്ചുവെന്ന് ഓൺലൈൻ വാർത്ത കണ്ടുവത്രെ. അശ്വിന്റെ അമ്മ വരെ വിളിച്ചുവെന്നതാണ് ഏറ്റവും രസം. എന്റെ അടുത്ത് എന്താണ് പറയാത്തത് എന്നൊക്കെ ചോദിച്ചു. അവൾ എന്റെ അരികിലിരുന്ന് വണ്ടി ഓടിക്കുകയാണ്. അവൾ ഇതുവരെ പ്രസവിച്ചിട്ടില്ല.
പ്രസവിക്കുമ്പോൾ ഞാൻ പറയാം എന്നാണ് അശ്വിൻ അമ്മയ്ക്ക് നൽകിയ മറുപടി. കുവൈറ്റിൽ നിന്ന് സുഹൃത്തുക്കൾ അടക്കം വിളിച്ച് കൺഗ്രാജുലേറ്റ് ചെയ്തു. ഓസി ഇനി പ്രസവിച്ചോ ഞാൻ അറിയാതെയെന്ന് പോലും സംശയിച്ചു എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Content Highlight: krishnakumar receiving many phone calls due fake news diya given birth




























