---
title: "കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? പരാതിയുമായി ചെന്ന എന്നോട് പൊലീസുകാർ ദേഷ്യപ്പെട്ടു; പൊട്ടിക്കരഞ്ഞ് രേണു സുധി"
english_title: "Renusudhi alleges police officers behaved rudely"
publisher: "moviemax.in"
canonical_url: "https://moviemax.in/news/298928/renusudhi-alleges-police-officers-behaved-rudely"
published_at: "2025-06-27T19:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ea35d268cd_renb.jpg"
keywords: []
---

# കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? പരാതിയുമായി ചെന്ന എന്നോട് പൊലീസുകാർ ദേഷ്യപ്പെട്ടു; പൊട്ടിക്കരഞ്ഞ് രേണു സുധി

> **Lead Summary:** ** പൊ**ലീസുകാർ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ വ്ളോഗർക്കെതിരെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടതെന്നാണ് രേണു പറയുന്നത്.

## Article Content

** പൊ**ലീസുകാർ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ വ്ളോഗർക്കെതിരെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടതെന്നാണ് രേണു പറയുന്നത്.

പരാതി നൽകാനെത്തിയപ്പോൾ ചങ്ങനാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളോട് ദേഷ്യപ്പെട്ടെന്നും ആർക്കെതിരെയാണോ പരാതി പറഞ്ഞത്, അവരെ ന്യായീകരിച്ചെന്നും രേണു സുധി ആരോപിച്ചു. സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കരഞ്ഞുകൊണ്ടു പറയുന്ന രേണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പരാതി ഇവിടെ തീർക്കാൻ പറ്റില്ല, കോടതിയിൽ പോകാനാണ് പൊലീസുകാർ പറഞ്ഞത്. ഞങ്ങളോട് ദേഷ്യപ്പെടുകയായിരുന്നു. രണ്ടു സ്ത്രീകൾ എന്നു പോലും നോക്കാതെ ദേഷ്യപ്പെട്ടു. അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നാണ് പറയുന്നത്. ഇനി കോടതിയിൽ പോകാനാണ് തീരുമാനം.

‘‘എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് സുധി ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാൻ എന്താണ് ചെയ്തത്?. കാപ്പ കുത്തിയ പ്രതിയാണോ ഞാൻ?. എന്തിനാണ് എന്റെ പിറകെ നടക്കുന്നത്. എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ ഞാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ?

ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവൻമാർക്കെന്താ. മരിച്ചു പോയ എന്റെ സുധിച്ചേട്ടനുമില്ല പ്രശ്നം, ഈ പറയുന്ന ആർക്കുമില്ല പ്രശ്നം. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാരാ, സിബിഐയോ. ഇവനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ എന്റെ പുറകേ നടക്കാൻ. ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം’’. തന്നെ വിമർശിക്കുന്ന വ്ലോഗേഴ്സിനോട് രേണു പറയുന്നതിങ്ങനെ.

റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന യുട്യൂബർമാരിൽ ചിലർ രേണുവിന്റെ കഴിഞ്ഞ കാല ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും കുത്തിപൊക്കി കൊണ്ടുവന്ന് സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടർന്ന് തനിക്കും കുടുംബത്തിനും എതിരെ നിരന്തരമായി വിഡിയോ ചെയ്യുന്ന വ്ലോഗർക്കെതിരെ ചങ്ങനാശ്ശേരി തൃക്കുടിത്താനം പൊലീസ് സ്റ്റേഷനിൽ രേണു പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/298928/renusudhi-alleges-police-officers-behaved-rudely)