ഗർഭിണി ആവാൻ പ്ലാൻ? ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല, ഒരുപക്ഷെ ...; പ്രിയാമണി

ഗർഭിണി ആവാൻ പ്ലാൻ? ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല, ഒരുപക്ഷെ ...; പ്രിയാമണി
Jun 23, 2025 11:04 AM | By Athira V

( moviemax.in ) മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സുപിരിതയാണ് നടി പ്രിയാമണി. തമിഴിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും പരുത്തിവീരൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണി നേടി. കരിയറിൽ ഉയർച്ച താഴ്ചകൾ പ്രിയാമണിക്ക് ഒരുപോലെ വന്നിട്ടുണ്ട്. അവസരങ്ങൾ തീരെ കുറഞ്ഞ ഘട്ടത്തിലാണ് പരുത്തിവീരനിലൂടെ നടി ദേശീയ പുരസ്കാരം നേ‌ടുന്നത്. മുൻനിര നായിക നടിയായി നിലനിൽക്കുക പ്രിയാമണിക്ക് എളുപ്പമല്ലായിരുന്നു. ഇന്ന് നായികാ വേഷവും സഹനായികാ വേഷവും പ്രിയാമണി ചെയ്യുന്നുണ്ട്.

കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയാമണി ശ്രദ്ധ നൽകുന്നു. മുസ്തഫ രാജ് എന്നാണ് ഭർത്താവിന്റെ പേര്. 2017 ലായിരുന്നു വിവാഹം. വിവാഹ ശേഷം പ്രിയ കരിയറിൽ കൂടുതൽ തിരക്കുകളിലേക്ക് കടക്കുകയാണുണ്ടായത്. കരിറിന് വലിയ പിന്തുണ നൽകുന്നയാളാണ് ഭർത്താവെന്ന് പ്രിയാമണി പറയാറുണ്ട്. അതേസമയം വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ പ്രിയാമണി തയ്യാറായിട്ടില്ല. ഭർത്താവിനും കുടുംബത്തോടും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അവരോട് ഉത്തരം പറയേണ്ടതുണ്ടെന്നുമാണ് പ്രിയാമണി പറയുന്നത്.

പ്രിയാമണിയെ വിവാഹം ചെയ്യുമ്പോൾ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയായിരുന്നു മുസ്തഫ രാജ്. ലോക്ഡൗൺ കാലത്ത് ഈ സ്ഥാപനം അടച്ചു. ഇന്ന് അമേരിക്കയിൽ ബന്ധുക്കൾക്കൊപ്പം ഓയിൽ മേഖലയിലാണ് മുസ്തഫ പ്രവർത്തിക്കുന്നത്. പ്രിയാമണി മുംബെയിലും മുസ്തഫ അമേരിക്കയിലുമാണ്. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആണെങ്കിലും മൂന്ന് മാസത്തിലൊരിക്കൽ കാണാറുണ്ടെന്ന് പ്രിയാമണി നേരത്തെ വ്യക്തമാക്കിയതാണ്.

വിവാഹം ചെയ്തിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ബേബി പ്ലാനിം​ഗിലേക്ക് ദമ്പതികൾ കട‌ന്നി‌ട്ടില്ല. ഇതേക്കുറിച്ച് ഒരിക്കൽ പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികളെ ഇഷ്ടമാണോ എന്ന് പ്രിയാമണിയോട് ഒരു തെലുങ്ക് മീഡിയയിൽ ചോദ്യം വന്നു. ഫിഫ്റ്റി ഫിഫ്റ്റിയെന്നാണ് പ്രിയാമണി നൽകിയ മറുപടി.


എന്റെ സഹോദരന്റെ മകളുണ്ട്. അവളെ ബുള്ളി ചെയ്യാൻ എനിക്കിഷ്ടമാണ്. പകുതി സമയവും എന്റെ സഹോദരന്റെ ഭാര്യ പറയാറ് അവൾ നിങ്ങളെ പോലെയാണെന്നാണ്. അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല. ഒരുപക്ഷെ നല്ല അമ്മയായേക്കും താനെന്നും പ്രിയാമണി അന്ന് പറഞ്ഞു.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് മുസ്തഫ രാജ് പ്രിയാമണിയെ വിവാഹം ചെയ്തത്. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2010 മുതൽ ആയിഷയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും 2013 ൽ നിയമപരമായി ബന്ധം പിരിഞ്ഞെന്നുമാണ് മുസ്തഫ ഒരിക്കൽ പറഞ്ഞത്. ആയിഷയ്ക്കും മക്കൾക്കും വേർപിരിയൽ സമയത്ത് ധാരണയായ ജീവനാംശ തുക നൽകാറുണ്ടെന്നും മുസ്തഫ പറഞ്ഞു.

മുസ്തഫ-പ്രിയാമണി വിവാഹം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവാണെന്നും ഒരിക്കൽ ആയിഷ വാദിച്ചിരുന്നു. അന്നാണ് മുസ്തഫ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ കയ്യിൽ നിന്നും കെെക്കലാക്കാനുള്ള ശ്രമം ആണ് ആയിഷയുടേതെന്നും മക്കൾക്കും ആയിഷയ്ക്കും മുടങ്ങാതെ ചെലവിനുള്ള തുക നൽകാറുണ്ടെന്നും അന്ന് മുസ്തഫ വാദിച്ചു. അന്നുണ്ടായ വിവാദങ്ങളെ പ്രിയാമണി അവ​ഗണിച്ചു. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് മലയാളത്തിൽ പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കുഞ്ചാക്കോ ബോബൻ നായകനായ സിനിമ മികച്ച വിജയം നേടി. തൊട്ട് മുമ്പ് നേര് എന്ന മോഹൻലാൽ ചിത്രത്തിലും പ്രിയാമണി നായികയായെത്തി. മലയാളത്തിൽ നടി ചെയ്ത ഭൂരിഭാ​ഗം സിനിമകളും ഹിറ്റാണ്.

priyamani once reacted question family planning

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall