ഗർഭിണിയാണ് ഞാനെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ കരച്ചിൽ ആവണി നിർത്തിയിട്ടില്ല, ഒരുപാട് വേദന സഹിച്ചു; അ‍ഞ്ജലി

ഗർഭിണിയാണ് ഞാനെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ കരച്ചിൽ ആവണി നിർത്തിയിട്ടില്ല, ഒരുപാട് വേദന സഹിച്ചു; അ‍ഞ്ജലി
Jun 22, 2025 06:55 PM | By Athira V

( moviemax.in ) നടി അഞ്ജലി നായരും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഒരു സിനിമാ കുടുംബമാണ് നടിയുടേത്. അഞ്ജലിയും മകൾ ആവണിയും തെന്നിന്ത്യയിൽ അറിയപ്പെടുന്ന അഭിനേതാക്കൾ. ഭർത്താവ് അജിത്ത് രാജു സിനിമയും പരസ്യ ചിത്രങ്ങളുമായും സജീവം. രണ്ടര വർഷം മുമ്പാണ് അഞ്ജലിക്കും അജിത്തിനും ആവണിക്കും ഇടയിലേക്ക് കുഞ്ഞുമാലാഖ ആദ്വിക എത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരിക്കുന്ന സമയത്താണ് അഞ്ജലി ചിത്തയിൽ അഭിനയിച്ചത്.

ചിത്തയിൽ അഭിനയിക്കുമ്പോൾ ഞാൻ ​ഗർഭിണിയായിരുന്നു. സിദ്ധാർത്ഥ് അടക്കം എല്ലാവരും വളരെ സപ്പോർട്ടീവായിരുന്നു. ഇടയ്ക്കിടെ വന്ന് വെള്ളം കുടിച്ചോ, മരുന്ന് കഴിച്ചോ?, ക്ഷീണം ഉണ്ടോ?, വിശ്രമിക്കണോ എന്നൊക്കെ ചോദിക്കുമായിരുന്നു. എന്റെ വയർ കൂടുന്നതിന് അനുസരിച്ച് ചിത്ത ടീമിന്റെ കെയറും കൂടി വന്നു. ഏഴ് മാസം ​ഗർഭിണിയായിരിക്കുമ്പോൾ വരെ അഭിനയിച്ചുവെന്ന് ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അ‍ഞ്ജലി പറഞ്ഞു.


ഗർഭിണിയാണെന്ന് അറിഞ്ഞശേഷം ആശുപത്രിയിൽ നിന്നും റിസൽട്ട് വാങ്ങി ഞങ്ങൾ ഷൂട്ടിനായി ആലുവയിലേക്ക് പോവുകയായിരുന്നു. അന്ന് ഞാൻ മോൺസ്റ്ററിൽ അഭിനയിക്കുന്നുണ്ടായിരുന്നു. എന്നെ കാണാൻ ആവണി പാലാരിവട്ടത്ത് വന്നിരുന്നു. അന്ന് സന്തോഷം കൊണ്ട് ആവണി ഒരുപാട് കരഞ്ഞു. ആ കരച്ചിൽ ഇപ്പോഴും നിർത്തിയിട്ടില്ല. ഇപ്പോൾ ഇളയവൾ ആവണിയെ മാന്തുകയും പിച്ചുകയും എല്ലാം ചെയ്യും അതിന്റെ കരച്ചിലാണെന്നും മക്കളുടെ ബോണ്ടിങ്ങിനെ കുറിച്ച് സംസാരിക്കവെ അ‍ഞ്ജലി പറഞ്ഞു. സൂര്യയുടെ റെട്രോയിൽ ബാലതാരമായി ആവണി അഭിനയിച്ചിരുന്നു. ഫീനിക്സ് സിനിമയിൽ അഭിനയിച്ചശേഷം ബാലതാരമെന്ന നിലയിൽ നിരവധി അവസരങ്ങൾ വിവിധ ഭാഷകളിൽ നിന്ന് ആവണിയെ തേടി എത്തുന്നുണ്ട്. റെട്രോയുടെ ചിത്രീകരണത്തിനിടെ ആവണിക്ക് പൊള്ളലേറ്റതും വാർത്തയായിരുന്നു.

ആവണിയുടെ കൈയ്ക്ക് പൊള്ളലേറ്റ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ ഇപ്പോൾ നടന്ന സംഭവമാണെന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ട് തന്നെ തുരുതുരാ കോളുകൾ വന്നുകൊണ്ടിരുന്നു. സൂര്യ സാർ റെട്രോയുടെ പ്രമോഷൻ ഇവന്റിൽ വെച്ച് മോളുടെ കൈ പൊള്ളിയ കഥ പറഞ്ഞിരുന്നു. ഞങ്ങൾ അതുവരെ ആരോടും പറയാതെ ഇരിക്കുകയായിരുന്നു. പിന്നെ സൂര്യ സാറിന്റെ പ്രസം​ഗം വൈറലായപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും എന്നോട് ചോദിച്ചു. മുപ്പത് ശതമാനത്തോളം പൊള്ളൽ അവൾക്ക് ഏറ്റിരുന്നു.


അതുകൊണ്ട് തന്നെ വെറുതെ ആളുകൾ അറിഞ്ഞ് പോകേണ്ട കാര്യമല്ലെന്ന് തോന്നി. മാത്രമല്ല അപകടം സംഭവിച്ചശേഷം പിന്മാറാതെ കുറച്ച് സമയം റെസ്റ്റെടുത്തിട്ട് മോള് തിരികെ വന്ന് ഷൂട്ട് പൂർത്തിയാക്കി. ആ ഡെഡിക്കേഷൻ കാരണം അവൾ അനുഭവിച്ച വേദന എന്താണെന്ന് ആളുകൾക്ക് മനസിലാകണമെങ്കിൽ പൊള്ളലേറ്റതിന്റെ വീഡിയോയോ ഫോട്ടോയോ കണ്ടാൽ മാത്രമെ മനസിലാകൂ.

എന്തുകൊണ്ട് സൂര്യ സാർ സ്റ്റേജിലേക്ക് വിളിച്ചുവെന്നതിന് കൂടി ഒരു വിശദീകരണമാകുമത്. അതുകൊണ്ട് കൂടിയാണ് ആ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തത്. പൊള്ളലേറ്റ പാടുകൾ ഇപ്പോഴും ചെറുതായി കൈകളിൽ കാണാം. പാച്ചസുണ്ട്. എന്റെ അമ്മയായിരുന്നു മോൾക്കൊപ്പം പോയത്. ഞാനായിരുന്നില്ല. മോൾക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് സെറ്റിൽ നിന്നും കോൾ വന്നിരുന്നു. പക്ഷെ ഞാൻ വിളിച്ചിട്ട് കോൾ കണക്ടായില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു.

മുറിവ് ഉണങ്ങുന്നതിന് അനുസരിച്ച് സ്കിൻ വലിയുന്നതിന്റെ വേദന ഒരുപാട് മോൾ അനുഭവിച്ചു. ആയുർവേദ ചികിത്സയാണ് ചെയ്തത്. അതുകൊണ്ട് തന്നെ മരുന്നുമായി കെട്ടിവെച്ച തുണി അഴിക്കുമ്പോൾ തൊലിയും ഒപ്പം വരുമായിരുന്നു അ‍ഞ്ജലി പറഞ്ഞു. ചിതയ്ക്ക് അടുത്തായിരുന്നു ഞാൻ നിന്നത്. അതുകൊണ്ടാണ് എനിക്ക് കൂടുതൽ പൊള്ളലേറ്റത്. പൊള്ളലേറ്റശേഷം എനിക്കൊന്നും മനസിലായില്ല.

അതിനുള്ള ബോധം പോലും ഉണ്ടായിരുന്നില്ല. ഫൈറ്റ് മാസ്റ്റർ എന്നെ എടുത്ത് അമ്മമ്മയുടെ അടുത്ത് കൊണ്ടുപോയി കിടത്തിയപ്പോഴാണ് ഇത്രയും വലിയ പൊള്ളലാണ് ഉണ്ടായതെന്ന് മനസിലായതെന്ന് അനുഭവം പങ്കിട്ട് ആവണിയും പറഞ്ഞു.

anjalinair daughter aavni openup retro movie set accident video goes viral

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall