'അന്നേ പറഞ്ഞങ്ങ് തീർന്നിരുന്നെങ്കിൽ..., പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല! പ്രിയയുമായുള്ള അകൽച്ചയ്ക്ക് കാരണം അതായിരുന്നു' -നൂറിൻ

'അന്നേ പറഞ്ഞങ്ങ് തീർന്നിരുന്നെങ്കിൽ..., പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല! പ്രിയയുമായുള്ള അകൽച്ചയ്ക്ക് കാരണം അതായിരുന്നു'  -നൂറിൻ
Jun 22, 2025 04:46 PM | By Athira V

( moviemax.in ) അഭിനയത്തിൽ നിന്നും തിരക്കഥാ രചനയിലേക്ക് കൂടി കടന്ന് വന്നിരിക്കുകയാണ് നൂറിൻ ഷെരീഫ്. നൂറിനും ഭർത്താവ് ഫാഹിം സഫറുമാണ് ദിലീപ് നായകനായെത്തുന്ന ഭ.ഭ.ബ എന്ന സിനിമയുടെ തിരക്കഥ എഴുതിയത്. 2019 ൽ ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയാണ് നൂറിൻ മലയാളത്തിൽ തുടക്കം കുറിക്കുന്നത്. നടി പ്രിയ വാര്യരുടെയും ആദ്യ സിനിമയായിരുന്നു ഇത്. അന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു.

അഡാർ ലൗവിൽ ആദ്യം നായികയായി തീരുമാനിച്ചത് നൂറിനെയായിയിരുന്നു. എന്നാൽ ​റിലീസിന് മുമ്പ് ഒരു ​ഗാനരം​ഗത്തിലൂടെ പ്രിയ വെെറലായതോടെ സിനിമയുടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തി. പ്രിയയുടെ കഥാപാത്രത്തിന് നൂറിന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യം കൂടി. നൂറിനെ ഇത് ഏറെ വിഷമിപ്പിച്ചു. ഇത് ഇവർക്കിടയിലെ അകൽച്ചയ്ക്ക് കാരണമായി. പ്രിയയുമായുള്ള അകൽച്ച അക്കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ നൂറിൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഈ അകൽച്ചയില്ല. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നൂറിൻ ഷെരീഫിപ്പോൾ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.


എന്റെ സുഹൃത്തുക്കളിൽ ഒരാളാണ് പ്രിയ. അവളും ഉണ്ടായിരുന്നു. മിസ് അണ്ടർസ്റ്റാൻഡിം​ഗ് ഉണ്ടായിരുന്നു. ഇതെല്ലാം നടക്കുന്നത് വർഷങ്ങൾക്ക് മുമ്പാണ്. 18-19 വയസുള്ള കുട്ടിയാണ് ഞാനും പ്രിയയും. അന്ന് കാര്യങ്ങൾ നോക്കിക്കാണുന്നത് മറ്റൊരു തരത്തിലായിരുന്നു, പിന്നീടുണ്ടാകുന്ന ഭവിഷത്തുകൾ ചിന്തിക്കാനുള്ള കഴിവ് എനിക്കില്ലായിരുന്നു. എന്തെങ്കിലും മനസിൽ തോന്നിയാൽ പെട്ടെന്ന് പുറത്തേക്ക് വരും. അന്നത്തെ സംഭവങ്ങൾ ഇപ്പോൾ കാണുമ്പോൾ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ഇടയ്ക്ക് ആലോചിക്കും.

പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. സോഷ്യൽ മീഡിയയാണ്. എത്ര നാൾ കഴിഞ്ഞാലും അവിടെ തന്നെയുണ്ടാകും. ഞങ്ങൾ കണ്ട് സംസാരിച്ചു. ഒന്ന് വർത്തമാനം പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ എന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി. കുറേ നല്ല സമയം ഞങ്ങൾ കളഞ്ഞു. അന്നേ പറഞ്ഞങ്ങ് തീർന്നിരുന്നെങ്കിൽ ഒരുമിച്ചുള്ള ഒരുപാട് നല്ല മൊമന്റ്സ് ചിലപ്പോൾ കിട്ടിയേനെ. ഇപ്പോൾ നല്ല ഇക്വേഷനിൽ രണ്ട് പേരും പോകുന്നുണ്ടെന്നും നൂറിൻ വ്യക്തമാക്കി.


കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കേരള ക്രെെം ഫയൽസ് സീസൺ 2 വിൽ നൂറിൻ ഒരു വേഷം ചെയ്തിട്ടുണ്ട്. അഡാർ ലൗ വലിയ ചർച്ചയായ സിനിമയാണെങ്കിൽ ചിത്രത്തിൽ അഭിനയിച്ച നൂറിൻ, പ്രിയ വാര്യർ, റോഷൻ റോഷൻ അബ്ദുൾ റൗഫ് എന്നീ മൂന്ന് പേർക്കും പിന്നീട് കരിയറിൽ മുന്നോട്ട് പോക്ക് എളുപ്പമായിരുന്നില്ല. പ്രിയയും റോഷനും അക്കാലത്ത് തരം​ഗമായി നിരവധി ഇവന്റുകളിലെത്തി.

എന്നാൽ പിന്നീട് ഓവർ റേറ്റഡ് എന്ന് പറഞ്ഞ് കുറ്റപ്പെടുത്തലുകൾ വന്നു. ചുരുക്കം സിനിമകളിലേ മൂന്ന് പേരും അഭിനയിച്ചിട്ടുള്ളൂ. പ്രിയ അടുത്ത കാലത്ത് ​ഗുഡ് ബാഡ് അ​ഗ്ലി എന്ന തമിഴ് ചിത്രത്തിലെ ഡാൻസ് നമ്പറിലൂടെ വീണ്ടും ശ്രദ്ധ നേടി. മലയാളത്തിൽ തുടരെ സിനിമ ചെയ്തില്ലെങ്കിലും മറ്റ് ഭാഷകളിൽ പ്രിയ വാര്യർ‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നൂറിനുമായുണ്ടായ അകൽച്ചയെക്കുറിച്ച് നേരത്തെ പ്രിയയും സംസാരിച്ചിരുന്നു. ചുറ്റുമുള്ളവർ കാരണമുണ്ടായ തെറ്റിദ്ധാരണയാണ് അകൽച്ചയ്ക്ക് കാരണമായതെന്ന് പ്രിയ വാര്യർ വ്യക്തമാക്കി. നടി സാനിയ അയ്യപ്പനുമായും ഈയടുത്താണ് താൻ സംസാരിച്ച് തുട‌ങ്ങിയതെന്നും പ്രിയ വാര്യർ പറഞ്ഞു. സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് നൂറിനും പ്രിയയും.

noorin shereef opensup equation priyavarrier says misunderstanding

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall