മഞ്ജു വാര്യരുമായി പിരിയാൻ കാരണം? പിന്നിൽ നിന്ന് കുത്തിയ ചില പ്രമുഖരുടെ പേരുവരെ നൽകിയിട്ടുണ്ട്; വിവാഹമോചനത്തെ കുറിച്ച് ദിലീപ്

മഞ്ജു വാര്യരുമായി പിരിയാൻ കാരണം? പിന്നിൽ നിന്ന് കുത്തിയ ചില പ്രമുഖരുടെ പേരുവരെ നൽകിയിട്ടുണ്ട്; വിവാഹമോചനത്തെ കുറിച്ച് ദിലീപ്
Jun 21, 2025 08:05 PM | By Athira V

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധയമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത് നടൻ ദിലീപിന്റെ വ്യക്തിജീവിതമാണ്. നടന്റെ മകൾ മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരോട് ഇന്നും കാണിക്കുന്ന അകലവും, പ്രശസ്ത താര ദമ്പതികളുടെ വിവാഹമോചനവും എല്ലാം വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവന്റെ അച്ഛന്റെ മരണത്തെ തുടർന്നാണ് ഈ വിഷയങ്ങൾ വീണ്ടും ചർച്ചയാവുന്നത്. അതിൽ പ്രധാനമാണ് മഞ്ജു വാര്യരുമായുള്ള നടന്റെ വിവാഹമോചനം.

മഞ്ജുവുമായി പിരിയാൻ കാരണം: ദിലീപിന്റെ വെളിപ്പെടുത്തൽ വൈറൽ

ദിലീപും മഞ്ജു വാര്യരും മലയാള സിനിമയിലെ മാതൃകാദമ്പതികളുടെ പട്ടികയിൽ പ്രധാനികളായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്, 2014ൽ ഇരുവരും വേർപിരിഞ്ഞു. മഞ്ജു ഒരിക്കൽ പോലും വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ദിലീപും, നടന്റെ ഭാഗ്യ നായികയായിരുന്ന കാവ്യ മാധവനും തമ്മിലുള്ള വിവാഹേതര ബന്ധം മഞ്ജു അറിഞ്ഞതോടെയാണ് നടി വീട് വിട്ടു പോയതെന്നാണ് അന്ന് റിപോർട്ടുകൾ വന്നിരുന്നത്.

എന്നാൽ, മഞ്ജു വാര്യരുടെ പിരിഞ്ഞതിന് ശേഷം ഒരു പ്രമുഖ മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല എന്ന് ദിലീപ് തീർത്തു പറഞ്ഞിരുന്നു. അന്ന്, മറ്റു ചില വെളിപ്പെടുത്തലുകളും നടൻ നടത്തി. തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന ദിലീപ്, 2013 വരെ താനും മുൻ ഭാര്യ മഞ്ജു വാര്യരും, മികച്ച ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു.


എന്നാൽ, ചില 'പ്രമുഖ വ്യക്തികളുടെ' ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു. വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച 'പ്രമുഖ വ്യക്തികളുടെ' പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു.

ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്. തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു.


മുൻ ഭാര്യ മഞ്ജു വാര്യരുമായി പ്രശ്നങ്ങളില്ല

അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു. തന്റെ മുൻ ഭാര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും, അവരെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മഞ്ജു വാര്യർ അവരുടെ സിനിമാ കരിയറിൽ നന്നായി മുന്നോട്ട് പോകുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും അവർക്കെതിരെ തിരിയാൻ തന്നെ പ്രേരിപ്പിക്കാറുണ്ടെന്നും അന്ന് ദിലീപ് വ്യക്തമാക്കി.

അന്നത്തെ അഭിമുഖത്തിൽ ഇനിയൊരു വിവാഹം കഴിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്ന് ദിലീപ് പറഞ്ഞെങ്കിലും, 2016ൽ ആ തീരുമാനം മാറി. കൊച്ചിയിൽ വച്ച് നടന്ന ഒരു ലളിതമായ ചടങ്ങിൽ നടൻ കാവ്യ മാധവന് താലി ചാർത്തി. തന്റെ മകൾ മീനാക്ഷിയാണ് തന്നെ വീണ്ടും വിവാഹിതനാവാൻ നിർബന്ധിച്ചതെന്ന് അന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും നടുവിൽ നടനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു മകൾ.







dileep revealed why he divorced manjuwarrier blamed famous people same

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall