ഹണിമൂൺ പ്ലാൻ ചെയ്തതെല്ലാം അച്ഛൻ, ഞാൻ പ്രതീക്ഷിച്ചത് ഇതൊന്നും ആയിരുന്നില്ല, റൂമിൽ പോലും കപ്പിളായി താമസിച്ചില്ല -റിയാസ് ഖാൻ

ഹണിമൂൺ പ്ലാൻ ചെയ്തതെല്ലാം അച്ഛൻ, ഞാൻ പ്രതീക്ഷിച്ചത് ഇതൊന്നും ആയിരുന്നില്ല, റൂമിൽ പോലും കപ്പിളായി താമസിച്ചില്ല -റിയാസ് ഖാൻ
Jun 21, 2025 03:28 PM | By Athira V

( moviemax.in ) ക്ലാസിക്ക് സിനിമകളുടെ പട്ടികയിലാണ് മോഹൻലാൽ-പ്രിയദർശൻ സിനിമയെ പ്രേക്ഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ സിനിമ റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തിലും മുന്നിലാണ്. സിനിമയിൽ ഏറ്റവും കൂടുതലായ വൈറലായ സീനുകളിൽ ഒന്നായിരുന്നു വിവാഹശേഷം മോഹൻലാലിന്റെ നായക കഥാപാത്രവും ഉർവശിയുടെ നായിക കഥാപാത്രവും ഊട്ടിക്ക് നടത്തുന്ന ഹണിമൂൺ ട്രിപ്പ്. ഭർത്താവിനൊപ്പം പ്രണയസുരഭിലമായ ഹണിമൂൺ‌ ട്രിപ്പ് പ്രതീക്ഷിച്ച നായികയ്ക്ക് കിട്ടിയത് ഭർത്താവിനും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ഒപ്പമുള്ള ഫാമിലി ട്രിപ്പായിരുന്നു.

ഭർത്താവിനൊപ്പമുള്ള പ്രണയ നിമിഷങ്ങളെല്ലാം നായികയ്ക്ക് ബന്ധുക്കൾ കാരണം നഷ്ടപ്പെടുന്നുമുണ്ട്. നടൻ റിയാസ് ഖാന്റെ ഹണിമൂൺ യാത്രയ്ക്കും മിഥുനത്തിലെ ഹണിമൂൺ യാത്രയുമായി സാമ്യമുണ്ടത്രെ. മുമ്പൊരിക്കൽ അതേ കുറിച്ച് നടൻ തുറന്ന് പറയുകയും ചെയ്തിരുന്നു.

അച്ഛൻ പ്ലാൻ ചെയ്തതായിരുന്നു തന്റെയും ഭാര്യയുടേയും ഹണിമൂൺ ട്രിപ്പെന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ഹണിമൂണുമായി ബന്ധപ്പെട്ട് ഒരു തമാശ കഥയുണ്ട്. എനിക്കും ഉമയ്ക്കും ഹണിമൂൺ ഉണ്ടായിരുന്നു. രണ്ട് വീട്ടുകാരും എതിർപ്പെല്ലാം മാറ്റിവെച്ച് സമ്മതം പറഞ്ഞിട്ട് തന്നെയായിരുന്നു ഞങ്ങളുടെ കല്യാണം. അങ്ങനെ വിവാഹശേഷം ഞാൻ കൊച്ചിയിലെ എന്റെ തറവാട്ടിലേക്ക് ഉമയുമായി വന്നു. ഞങ്ങളുടേത് വലിയ കുടുംബമാണ്.


ഒരുപാട് അം​ഗങ്ങളുണ്ട്. അച്ഛന് ഏഴ് സഹോദരങ്ങളും മൂന്ന് സഹോദരിമാരുമാണ്. അതുപോലെ അമ്മയ്ക്ക് ഏഴ് സഹോദരിമാരും മൂന്ന് സഹോദരങ്ങളുമാണ്. അതുകൊണ്ട് തന്നെ വലിയൊരു കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ഹണിമൂണിന് പോകാമെന്ന് പറഞ്ഞത് അച്ഛനാണ്. അച്ഛന്റെ പ്ലാനാണ്. ഞങ്ങളെ ഒറ്റയ്ക്കായിരിക്കും ഹണിമൂണിന് അയക്കുകയെന്ന് കരുതിയാണ് ഞാൻ ഇരുന്നത്.

ജോലി ഒന്നും ആ സമയത്ത് എനിക്കായിട്ടില്ല. അതിന് മുമ്പായിരുന്നു കല്യാണം. അങ്ങനെ ഹണിമൂൺ പോകുന്ന ദിവസമായി. ഞാൻ യാത്രയ്ക്ക് തയ്യാറെടുത്ത് പുറത്ത് വന്ന് നോക്കുമ്പോൾ രണ്ട് വാൻ നിറയെ എന്റെ കസിൻസ്, അച്ഛൻ, എന്റെ സഹോദരങ്ങൾ, ആന്റിമാർ എല്ലാവരും നിറഞ്ഞിരിക്കുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു എന്റേയും ഉമയുടേയും ഹണിമൂൺ യാത്ര. കുറഞ്ഞത് റൂമിലെങ്കിലും ഞങ്ങളെ കപ്പിളായി വിടുമെന്ന് കരുതി. പക്ഷെ അതും ഉണ്ടായില്ല.

ഞാൻ റൂമിൽ പോയപ്പോൾ എല്ലാവരും താഴെയും മുകളിലുമെല്ലാമായി നിരന്ന് കിടക്കുകയായിരുന്നുവെന്നുമാണ് റിയാസ് ഖാൻ പറഞ്ഞത്. ഇരുവരും വിവാഹിതരായിട്ട് മുപ്പത്തിമൂന്ന് വർഷങ്ങൾ പിന്നിടുന്നു. രണ്ട് ആൺമക്കളാണ് റിയാസിനും ഉമയ്ക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു മൂത്തമകൻ ഷാരിഖിന്റെ വിവാഹം. ഇപ്പോൾ കുടുംബം ആദ്യത്തെ പേരക്കുട്ടിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.


കുട്ടിക്കാലം മുതൽ ഉമയും റിയാസും പരിചയക്കാരാണ്. പക്ഷെ ഒരുമിച്ച് സിനിമയിൽ അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. പക്ഷെ ആ സിനിമ സിനിമ വിജയിച്ചില്ലെങ്കിലും ഉമ-റിയാസ് പ്രണയം വിജയിച്ചു. ഞാൻ ആ​ഗ്രഹിച്ചതുപോലെ ഒരു പെൺകുട്ടിയാണ് ഉമ. ധൈര്യശാലിയും സുന്ദരിയും. വളരെ സൗമ്യയും തുറന്ന മനസുള്ളവളുമാണ്. ഉമയുടെ നിഷ്കളങ്കമായ കഴിവ്, സൗന്ദര്യം കട്ടിയുള്ളതും നീണ്ടതുമായ മുടി ഇതെല്ലാമാണ് അവളിലേക്ക് തന്നെ ആകർഷിച്ചത് എന്നാണ് പ്രണയത്തിലാകാനുള്ള കാരണം വെളിപ്പെടുത്തി മുമ്പ് റിയാസ് പറഞ്ഞത്.

വളരെക്കാലമായി ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നിട്ടും ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് അവളായിരുന്നു. അവളോട് സമ്മതമാണെന്ന് പറയാൻ പോകുമ്പോൾ ഞാനും സന്തോഷം കൊണ്ട് മതിമറന്നു. ജാതി മാറിയുള്ള വിവാഹമായിരുന്നെങ്കിലും ഞങ്ങളുടെ വീട്ടുകാർക്ക് വലിയ എതിർപ്പുണ്ടായിരുന്നില്ലെന്നും റിയാസ് പറഞ്ഞു. 

ഷാരിഖിന്റേതും പ്രണയ വിവാഹമായിരുന്നു. വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ് ഷാരിഖിന്റെ ഭാര്യയായ മരിയ. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റിയാസ് ചെന്നൈയിലാണ് പഠിച്ചത്. തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റേയും നടി കമല കമലേഷിന്റേയും മകളാണ് ഉമ.

riyazkhan wife uma honeymoon trip similar movie mithunam

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall