28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ വീണ്ടും സ്‌ക്രീനിൽ, ഒപ്പം മല്ലിക സുകുമാരനും ; 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഗാനം പുറത്തിറങ്ങി

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ വീണ്ടും സ്‌ക്രീനിൽ, ഒപ്പം മല്ലിക സുകുമാരനും ; 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഗാനം പുറത്തിറങ്ങി
Jun 20, 2025 01:56 PM | By Susmitha Surendran

(moviemax.in) അനശ്വര രാജൻ,സിജു സണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' സിനിമയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ലിറിക്കൽ വീഡിയോയായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

28 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളത്തിന്റെ പ്രിയ താരം സുകുമാരനെ സ്‌ക്രീനിൽ കാണിച്ചു കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ ഗാനരംഗത്തിനായി നിർമ്മിച്ചിരിക്കുന്ന സുകുമാരന്റെ പഴയകാല രൂപത്തോടൊപ്പം തന്നെ മല്ലികസുകുമാരന്റെ പഴയകാല രൂപവും നിർമ്മിച്ചിട്ടുണ്ട്.

പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഗാനരംഗങ്ങളിൽ പ്രണയ ജോഡികളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്. സംഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോനാണ്. ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇതിനോടകം തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്.

പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടുന്നതിനിടയിലാണ്, ചിത്രത്തിലെ പഴയകാല നായകൻ സുകുമാരനെ റീക്രിയേറ്റ് ചെയ്ത്കൊണ്ടുള്ള ഗാനം യൂട്യൂബ് വഴി പുറത്തിറങ്ങിയത്. ചിത്രം റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ആറ് കോടിയോളം തുക ആഗോള കളക്ഷൻ നേടിയിട്ടുണ്ട്.

അതോടൊപ്പം ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും, ബുക്ക് മൈ ഷോയിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്തു നിൽക്കുകയും ചെയുന്നുണ്ട് ചിത്രം. റിലീസ് ചെയ്ത് ഇതിനോടകം തന്നെ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രം കൂടിയായി മാറിയിരിക്കുകയാണ് വ്യസന സമേതം ബന്ധു മിത്രാദികൾ. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുകയാണ്.

ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു മുഖ്യ താരങ്ങൾ. വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.

എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.



song 'Vyasanasammetham Bandhumitradikal' released.

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall