തുടരും സിനിമയിൽ കണ്ടത് മോഹൻലാൽ കാണിക്കുന്ന ആ മാജിക്ക്

തുടരും സിനിമയിൽ കണ്ടത് മോഹൻലാൽ കാണിക്കുന്ന ആ മാജിക്ക്
Apr 28, 2025 12:11 PM | By Vishnu K

(moviemax.in) ഒരു കാലം തിരികെ വരും ചെറുതൂവൽ ചിരിപകരും, തലോടും താനേ കഥ തുടരും " മലയാള മനസ്സുകളിൽ നിന്നും കുറച്ച് കാലം വിട്ടു നിന്ന മോഹൻലാൽ മാജിക് കാണികളിൽ ചിരി പടർത്തി,ആകാംക്ഷയുണർത്തി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനെക്കുറിച്ച് പറഞ്ഞത് പോലെ അദ്ദേഹത്തിനെതിരെയുള്ള വിമര്ശനങ്ങൾ ഉയർന്നുകൊണ്ടേയിരിക്കും, ഒരു മൊബൈൽ സൊയ്‌പിലൂടെ, ഒരു ചെറുപുഞ്ചിരിയിലൂടെ മോഹൻലാൽ ഇവയെല്ലാം മായ്ചുകളയും, പുതിയ കഥകൾ തേടി അടുത്ത സിനിമകളിലേക്ക് നടന്നടുക്കും, സിനിമാലോകത്ത് പുതിയ വാതായനങ്ങൾ തേടിയുള്ള അദ്ദേഹത്തിൻറെ യാത്ര ഇനിയും തുടരും, തുടർന്നുകൊണ്ടേയിരിക്കും.

2016ലെ പുലിമുരുകനും ഒപ്പവും പോലെ 2025 ൽ എമ്പുരാനും തുടരുമും, ഒരിടത്ത് സ്റ്റൈലിഷ് അധോലോകനായകന്റെ രംഗപ്രവേശനമാണെങ്കിൽ, മറ്റൊരിടത്ത് മണ്ണിൽച്ചവിട്ടി നിന്ന് മുണ്ടുടുത്ത തനിനാടൻ മലയാളി, സിനിമാലോകത്ത് കേട്ടുപതിഞ്ഞ ഒരു ചൊല്ലുണ്ട്, കോട്ടിട്ട മോഹൻലാൽ കഥാപാത്രത്തേക്കാൾ അപകടകാരി ആ നാലാംക്‌ളാസ്സുകാരനാണ്, അതിന്റെ ഫലം മലയാളികൾ ഒരുപാട് തവണ തീയേറ്ററിലെ ജനത്തിരക്കിലൂടെ നേരിട്ടറിഞ്ഞതുമാണ്.

2022 ഖത്തർ വേൾഡ് കപ്പിലെ അർജന്റീനയുടെ ആദ്യമത്സരം, കളി കഴിഞ്ഞ ഉടനെ കാണികളിൽ നിന്നും ഉയരുകയാണ് " Where Is Messi Where Is Messi" എന്ന ചോദ്യങ്ങൾ, ഫുടബോൾ ജീവിതത്തിൽ എല്ലാം സ്വന്തമാക്കിയ അയാൾ പക്ഷെ ലോകകപ്പിന്റെ പേരിൽ നിരവധി തവണ വേട്ടയാടപ്പെട്ടു, ഒടുവിൽ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോല്പിച്ച് കപ്പ് വാങ്ങാൻ മെസ്സിയുടെ ഒരു ഐക്കോണിക്ക് നടത്തമുണ്ട്, ഏറെക്കുറെ ഇതിനുസമാനമായതാണ് മോഹൻലാലിൻറെ സിനിമാജീവിതം.

2018 ൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ്ങും, ബിഗ് ബഡ്ജറ്റ് സിനിമയുമായ ഒടിയൻ വരുന്നു എന്നാൽ ഈ സിനിമ പ്രേക്ഷകരിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ചിത്രത്തിനും അദ്ദേഹത്തിനുമെതിരെ വൻതോതിൽ രൂക്ഷവിമർശനങ്ങൾ ഉയർന്നു. എന്നാൽ ഒന്നോരണ്ടോ പടം കൊണ്ട് തള്ളിക്കളയാനാകില്ല മോഹന്ലാലിനെയെന്ന് എല്ലാവര്ക്കും കൃത്യമായി അറിയാമായിരുന്നു. അഭിനയിക്കുന്ന സിനിമയിലെ കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെയും പോകുന്ന മോഹൻലാലിലെ നടനെ നമ്മൾ ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്.

ഒടിയൻ മാണിക്യന്റെ രംഗപ്രവേശനത്തിനായി ശരീരത്തിൽ രൂപമാറ്റം വരുത്തിയ മോഹൻലാലിന് നഷ്ടമായത് നിമിഷവേഗത്തിൽ മിന്നിമറയുന്ന ഭാവങ്ങൾ സൃഷ്ടിചിരുന്ന മുഖമാണ്, ഒരു അഭിനേതാവിന് നേരിടേണ്ടിവരുന്ന സൈബർ ആക്രമണങ്ങൾ, വിമര്ശനങ്ങൾ, ഒരുപാട് തവണ അയാൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴും നേരിടുന്നു, ഒന്ന് രണ്ടു സിനിമകളിലെ അഭിനയത്തിലൂടെ അദ്ദേഹം താൻ എവിടെയും പോയിട്ടില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിക്കുമ്പോഴും ആരാധകർ കാത്തിരുന്ന അയാളുടെ എക്സ്ട്രീം കംബാക്കിന് സമയമായിരുന്നില്ല.

ഒടുവിൽ, ലോകമെമ്പാടുമുള്ള മലയാളികൾ വ്യത്യസ്ത മാധ്യമങ്ങളിലൂടെ ഒരേ സ്വരത്തിൽ ഒന്നടങ്കം പറയുന്നു, ഞങ്ങൾ കണ്ടുവളർന്ന, കാണാൻ കാത്തിരുന്ന , പെർഫോർമർ മോഹൻലാൽ ഇതാ തിരിച്ചെത്തിക്കഴിഞ്ഞുവെന്ന്. തരുൺ മൂർത്തി അഭിമുഖങ്ങളിൽ പറഞ്ഞത് പോലെ വിമര്ശനങ്ങൾ അദ്ദേഹം മുഖവിലക്കെടുക്കാറില്ല. സിനിമ കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ വികാരങ്ങൾ കുത്തിയിറക്കുന്ന തന്റെ കണ്ണുകളിൽ പ്രകടമാകുന്ന ആ മാജിക്കിന് ഒരിക്കൽക്കൂടി മലയാളം സാക്ഷിയാകുന്നു. മലയാളത്തിലെ തന്റെ എവർഗ്രീൻ പ്രണയജോഡിയായ ശോഭനക്കൊപ്പം കേരളക്കരയുടെ ലാലേട്ടൻ, മലയാളത്തിന്റെ മോഹൻലാൽ തൻറെ നഷ്ടപ്പെട്ട കിരീടവും ചെങ്കോലും വീണ്ടെടുത്തിരിക്കുന്നു, മോഹൻലാൽ ഇനിയും തുടരും. പ്രായഭേദമന്യേ ആളുകൾ തിയ്യേറ്ററുകളിൽ തിരക്ക് സൃഷ്ടിക്കുന്നു, ബുക്കിംഗ് ആപുകൾ നിറയുന്നു,അതെ, ഒരുകാലത്ത് എവിടെയോ നഷ്ടപ്പെട്ടെന്ന് തോന്നിയ ആ എക്സ്ട്രീം സ്റ്റാർഡം പതിന്മടങ്ങ് ശക്തിയോടെ തിരിച്ച് വന്നിരിക്കുന്നു, തലമുറകളുടെ നായകൻ ഇനിയും ജനഹൃദയങ്ങളിൽ തുടരും, തുടരട്ടെ.

The magic Mohalal will continue

Next TV

Related Stories
ഹൈബ്രിഡ് കഞ്ചാവ് കേസ്;  ചോദ്യംചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈന്‍ ടോം ചാക്കോ

Apr 28, 2025 03:07 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ചോദ്യംചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈന്‍ ടോം ചാക്കോ

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ....

Read More >>
വേടനെ ഒഴിവാക്കി സർക്കാർ, ഇടുക്കിയിലെ വാർഷികാഘോഷ പരിപാടിയിൽ നിന്ന് റാപ്പ് ഷോ റദ്ദാക്കി

Apr 28, 2025 02:12 PM

വേടനെ ഒഴിവാക്കി സർക്കാർ, ഇടുക്കിയിലെ വാർഷികാഘോഷ പരിപാടിയിൽ നിന്ന് റാപ്പ് ഷോ റദ്ദാക്കി

റാപ്പര്‍ വേടന്‍റെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന്...

Read More >>
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

Apr 28, 2025 12:54 PM

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ്...

Read More >>
Top Stories










News Roundup