Apr 20, 2025 12:59 PM

( moviemax.in) മലയാള സിനിമാ ലോകത്തെ ലഹരി ഉപയോ​ഗം വലിയ ചർച്ചയായിരിക്കെ പല അഭിപ്രായങ്ങൾ വരുന്നുണ്ട്. പൊലീസിന്റെ പിടിയിലായ ഷെെൻ ടോം ചാക്കോയെ വിമർശിക്കാൻ തയ്യാറായ സഹപ്രവർത്തകർ കുറവാണ്. അറസ്റ്റല്ല, ലഹരി മുക്തി നേടാനുള്ള സഹായമാണ് ഷെെനിന് വേണ്ടതെന്ന് ചിലർ പറയുന്നു. അതേസമയം സംവിധായകൻ ശാന്തിവിള ദിനേശ് മോളിവുഡ് ലഹരിയുടെ പിടിയിലായതിനെ ശക്തമായി വിമർശിക്കുന്നുണ്ട്. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്കെതിരെ രൂക്ഷ ഭാഷയിൽ ശാന്തിവിള ദിനേശ് സംസാരിച്ചു.

പ്രമുഖ താരങ്ങൾ ഉൾപ്പെടെ ലഹരിക്കടിമയാണെന്നാണ് ഇദ്ദേഹം പറയുന്നത്. തന്റെ പുതിയ വീഡിയോയിൽ മറ്റ് ചില വെളിപ്പെടുത്തലുകളും ശാന്തിവിള ദിനേശ് ‌ന‌‍ടത്തി. എല്ലും പല്ലും പൊടിഞ്ഞ് ചുരുങ്ങിയത് നാലെണ്ണം ചാവും. ഒരുപാട് പേർക്ക് ഇഷ്ടമുള്ള നാല് നടൻമാരാണ്. ഈ നാല് നടൻമാരിൽ ഒരുത്തന്റെ ഭാര്യയും ഇതെല്ലാം ഉപയോ​ഗിക്കുമെന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. വള്ളിക്കൊള്ളി പോലെയാണ് ആ പെണ്ണിരിക്കുന്നത്. കണ്ടിട്ട് എനിക്ക് കഷ്ടം തോന്നി. വലിച്ചും കുടിച്ചും ഒട്ടിച്ചും അവർ ജീവിതം തീർക്കുമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

മറ്റ് സംഭവങ്ങളെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. എന്റെ ഒരു സുഹൃത്ത് ഒരു സിനിമ ചെയ്തു. ഒരു സീനിയർ നടനും യുവ നടനുമാണ് പ്രധാന വേഷം ചെയ്യുന്നത്. അതിലൊരു യുവ നടനെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. സംവിധായകൻ മദ്യപിക്കുകയും പുകവലിക്കുകയുമില്ല. മര്യാദക്കാരനാണ്. പക്ഷെ പടത്തിൽ വെച്ചിരിക്കുന്നത് ഇവരെയാണ്.

തനിക്ക് വേറെ ഒരു പണിയുമില്ലേയെന്ന് ഞാൻ ചോദിച്ചു. ക്യാരക്ടറിന് ഇവൻമാരാണ് പറ്റിയത് ദിനേശേ എന്ന് അയാൾ. സംവിധായകന് ഭ്രാന്തായോ എന്നാണ് എനിക്ക് തോന്നിയത്. എങ്ങനെയൊക്കെയോ പടം തീർത്തു. ആറേഴ് വർഷമായി ആ പടം റിലീസ് ചെയ്തിട്ടില്ല. പടത്തിലെ നായിക വിവാഹം ചെയ്ത് പോയി. പിള്ളേരുമൊക്കെയായി മര്യാദയ്ക്ക് വിദേശത്ത് ജീവിക്കുന്നു. പ്രധാന വേഷം ചെയ്തതിൽ മൂത്തവൻ ചത്തു. കഞ്ചാവും വെള്ളവുമടിച്ച്. രണ്ടാമത്തവന്റെ വാർത്ത ഏത് അവസരത്തിലും വരാം. അവനും ഉടനെ പോകും എന്ന് ഞാൻ പറയും.

ഇനി ആ പടം ഫ്രീയായി ടെലികാസ്റ്റിന് കൊടുക്കാമെന്ന് പറഞ്ഞാലും ഒരു ചാനലുകാരും എടുക്കില്ല. മലയാള സിനിമയിപ്പോൾ ഈ അവസ്ഥയിലാണെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു. മറ്റൊരു നടനെയും ശാന്തിവിള ദിനേശ് വിമർശിച്ചു. മിമിക്രിയിലൂടെ സിനിമയിലെത്തി ഇപ്പോൾ അത്യാവശ്യം നന്നായി വേഷങ്ങൾ ചെയ്യുന്ന ഒരു നടന്റെ മകൻ. പണത്തിന്റെ കൊഴുപ്പ് വന്നപ്പോൾ വലിയ ശബ്ദം കേൾക്കുന്ന വില കൂടിയ വിദേശ കാർ ഈ തന്ത മകന് വാങ്ങിക്കൊടുത്തു.

ഇവൻ പാതിരാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും അയൽവക്കക്കാരെ ഉറങ്ങാൻ സമ്മതിക്കാതെ റോഡിലൂടെ ശരവേ​ഗത്തിൽ കാറോടിക്കും. ഒരു അയൽവക്കക്കാരൻ കേസ് കൊടുത്തു. അയാൾ എന്നെ വിളിച്ചു. ഞാൻ ഈ മിമിക്രിക്കാരനെ വിളിച്ച് സംസാരിച്ചു. പൊലീസ് കേസ് കൊടുക്കട്ടെ, ഞാനിപ്പോൾ തന്നെ മനോജ് എബ്രഹാമിനെ വിളിക്കാമെന്ന് അയാൾ. പണത്തിന്റെ അഹങ്കാരമായിരിക്കാം അയാൾക്കെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

#santhiviladinesh #reveal #prominent #actor #wife #addicted #drugs

Next TV

Top Stories