എന്തിനാണ് ഈ കോപ്രായം കാണിക്കുന്നത്? വെളുത്ത മുഖത്ത് കരി തേക്കുന്നത് നിര്‍ത്താനായില്ലേ? പ്രാവിന്‍കൂട് ഷാപ്പിനെതിരെ ആരാധകർ

എന്തിനാണ് ഈ കോപ്രായം കാണിക്കുന്നത്? വെളുത്ത മുഖത്ത് കരി തേക്കുന്നത് നിര്‍ത്താനായില്ലേ? പ്രാവിന്‍കൂട് ഷാപ്പിനെതിരെ ആരാധകർ
Apr 15, 2025 05:09 PM | By Athira V

(moviemax.in) കഴിഞ്ഞ ദിവസാണ് ബേസില്‍ ജോസഫ് നായകനായ പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിലെത്തിയത്. പതിവ് പോലെ ഒടിടി റിലീസിന് ശേഷം ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തീയേറ്ററിലും നല്ല പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്കും ഒടിടിയിലും കയ്യടി ലഭിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിലെ നായിക ചാന്ദ്‌നിയുടെ മേക്കപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്. വെളുത്ത ചാന്ദ്‌നിയെ മേക്കപ്പിട്ട് കറുപ്പിച്ചുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുണ്ട നിറമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വെളുത്ത നിറമുള്ളവരുടെ മുഖത്ത് കറുപ്പടിക്കുന്നത് വംശീയതയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

റെഡ്ഡിറ്റില്‍ പങ്കുവച്ചൊരു കുറുപ്പില്‍ നിന്നാണ് ചര്‍ച്ച ഉയര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ നിന്നുള്ള ചാന്ദ്‌നിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിമര്‍ശനം. 'ഇരുണ്ട നിറമുള്ള ഒരുപാട് നല്ല നടിമാരും നടിമാരുമുണ്ട്. പിന്നെ എന്തിനാണ് ഇവരെ ഇരുണ്ട പെയ്ന്റ് അടിച്ച് ഈ കോപ്രായം കാണിക്കുന്നത്? ' എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. എന്തിനാണ് ഈ ആളുകളെ ഇരുണ്ട നിറമുള്ളവരാക്കുന്നതെന്ന് മനസിലാകുന്നില്ല? ഇതുപോലൊരു പശ്ചാത്തലത്തില്‍ വെളുത്ത നിറമുള്ളവരുണ്ടാകുന്നതില്‍ എന്താണ് തെറ്റ്? എന്നാണ് ഒരാള്‍ ചോദിക്കുന്നത്.


''ഒരുപക്ഷെ സംവിധായകന്‍ ഇരുണ്ട നിറമുള്ളതും സുന്ദരിയുമായൊരാളെ ആകും കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചത്. അതുപോലുള്ളവരെ കണ്ടെത്തുക പ്രയാസമാണ്. ഇവര്‍ക്ക് നല്ല മുഖവും ശരീരവും ശബ്ദവും മാനറിസവും ഉണ്ട്. ഒരുപാട് പേര്‍ രഹസ്യമായും പരസ്യമായും ഇഷ്ടപ്പെടുന്ന സ്ത്രീയുടെ വേഷമാണ്. ഇവരുടെ പിറകെ ആണോ ഇവന്മാര്‍ മൊത്തം നടക്കുന്നത്, അതിനും മാത്രം എന്ത് ഇരിക്കുന്നു എന്ന് തോന്നില്ല കാണുമ്പോള്‍. ആ വേഷത്തില്‍ ചാന്ദ്‌നി വളരെ കണ്‍വിന്‍സിംഗ് ആയിരുന്നു. ഒട്ടും മിസ്‌കാസ്റ്റല്ല'' എന്നായിരുന്നു ഒരു ന്യായീകരണം.

''ഇരുണ്ട നിറമുള്ള, സുന്ദരരായവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്നില്ല. അതിനര്‍ത്ഥം വെളുത്ത നിറമുള്ളവര്‍ സ്വാഭാവികമായും സൗന്ദര്യമുള്ളവരാകും എന്നാണോ? സൗത്ത് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും വെസ്റ്റില്‍ നിന്നെല്ലാം ഉള്ള ഇരുണ്ട നിറമുള്ള സൗന്ദര്യമുള്ളവരെ കണ്ടിട്ടില്ലേ? ഇന്ത്യയില്‍ അത്തരത്തില്‍ കോടിക്കണക്കിന് ആളുകളുണ്ട്.'' എന്നായിരുന്നു മറ്റൊരു വിമര്‍ശനം.

പല ഘടകങ്ങളേയും അപേക്ഷിച്ചിരിക്കും. അഭിനേതാക്കളുകളുടെ ലഭ്യതയും കഴിവും കൂടെ പരിഗണിക്കണം. മൃഗയയില്‍ മമ്മൂട്ടിയെ കറുപ്പ് അടിപ്പിച്ച് അഭിനയിപ്പിച്ചത് അക്കാലത്തെ ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു. ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ കണ്ടതില്‍ നിന്നും ഈ നടി അസാധ്യ പ്രതിഭയല്ല. അതിനാല്‍ അവര്‍ക്ക് ഇരുണ്ട നിറമുള്ളൊരു നടിയെ തേടാമായിരുന്നു. മറ്റൊന്ന്, നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇരുണ്ട നിറമുള്ള നടിമാര്‍ അധികമില്ലല്ലോ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.


മൃഗയയിലെ മമ്മൂട്ടിയുടെ കാസ്റ്റിനെക്കുറിച്ച് നിരവധിപേരാണ് പരാമര്‍ശിക്കുന്നത്. ആ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്തുക അസാധ്യമായിരുന്നു. മാത്രമല്ല, അന്നത്തെ കാഴ്ചപ്പാടുകള്‍ ഇന്നത്തെ അത്ര വ്യക്തത കൈവരിക്കാത്തതാണ്. എന്നാല്‍ ചാന്ദ്‌നിയ്ക്ക് പകരമൊരാളെ കണ്ടെത്താന്‍ സാധിക്കുമായിരുന്നുവെന്നും ചിലര്‍ പറയുന്നുത്. അതേസമയം ഇത് ഓര്‍മ്മപ്പെടുത്തുന്നത് ആ മണ്ടന്‍ അഭിമുഖത്തിലെ കറുത്ത പാര്‍വ്വതി ഇല്ലാത്തതു കൊണ്ട് എന്ന പ്രയോഗമാണ്.

ഉണ്ടായിരുന്നുവെങ്കില്‍ അങ്ങ് മറിച്ചേനെ എന്ന് ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്. രാച്ചിയമ്മയായി പാര്‍വ്വതി ആണും പെണ്ണും സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞതാണെന്നും കമന്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാജയമായിട്ടാണ് തോന്നുന്നത്. അവര്‍ക്ക് നടിയ്ക്ക് സ്വാഭാവിക ഭംഗി നല്‍കാനായില്ല.

പ്രാവിന്‍കൂട് ഷാപ്പില്‍ ചാന്ദ്‌നി ഒട്ടും നാച്ചുറല്‍ ആയിരുന്നില്ല. അദൃശ്യ ജാലകങ്ങളില്‍ ടൊവിനോയും അങ്ങനെയായിരുന്നു. ഇക്കാര്യത്തില്‍ തമിഴിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ നല്ലതാണ്. സ്വാഭാവികതയുള്ള ഡസ്‌കി നിറം നല്‍കാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. കൊട്ടുകാളിയിലെ അന്ന ബെന്നും ജയ് ഭീമിലെ ലിജോ മോളും ഉദാഹരണം എന്നായിരുന്നു മറ്റൊരു പ്രതികരണം.

#pravinkoodushappu #ott #release #netizens #slam #dusky #makeup #fair #skinned #actors

Next TV

Related Stories
'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

Sep 18, 2025 01:29 PM

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' -...

Read More >>
'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

Sep 18, 2025 08:34 AM

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ...

Read More >>
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall