Apr 12, 2025 09:48 AM

സമീപകാലത്ത് ഏറെ ശ്ര​ദ്ധനേടിയ ആളാണ് അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ വീണ്ടും രേണുവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം വിഷു ആശംസകൾ നേർന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രേണു സുധി ഷെയർ ചെയ്തിരുന്നു. സ്കെർട്ടും ബ്ലൗസും ധരിച്ച് സിമ്പിൾ മേക്കപ്പും ഓർണമെൻസും അണിഞ്ഞായിരുന്നു രേണു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. 'ശക്തരായ സ്ത്രീകൾക്ക് 'ആറ്റിറ്റ്യൂഡുകൾ' ഇല്ല, ഞങ്ങൾക്ക് മാനദണ്ഡങ്ങളുണ്ട്', എന്ന കുറിപ്പോടെയാണ് രേണു ഫോട്ടോകൾ പങ്കുവച്ചത്.


പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. പിന്തുണയെക്കാൾ ഏറെ രൂക്ഷ വിമർശനമാണ് കമന്റ് ബോക്സ് നിറയെ. 'തുണി കുറഞ്ഞു തുടങ്ങിയല്ലോ, ശരീരം കാണിച്ചല്ല സ്ട്രോങ് വുമൺ ആകേണ്ടത്, നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് ശരിയല്ല, പണം കിട്ടാൻ എന്തും ചെയ്യുന്ന മനുഷ്യർ', തുണി ഊരി ആണോ സ്ട്രോങ്ങ്‌ വുമൺ ആവുന്നത് . എല്ലാം സുധി ചേട്ടന് വേണ്ടി ആണല്ലോ ആശ്വാസം! നടി ആകാൻ പോയ കൊച്ചു ആണ്.... ഇത് വെടി ആകുന്ന ലക്ഷണം ആണല്ലോ.., തുടങ്ങി വൻ വിമർശനമാണ് പോസ്റ്റിന താഴെ വരുന്നത്.

'വെറെ എത്രയോ ജോലി ഇന്ന് ഈ ലോകത്ത് ചെയ്യാം ഭർത്താവ് മരിച്ച ഒരു സ്ത്രീ ചെയ്യുന്ന കാര്യം അല്ല ഇത്. ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ മാത്രമാണ് അത് മറയ്ക്കാൻ ആ നല്ലൊരു മൻഷ്യനെ കരുവാക്കുന്നത് എന്തിനാണ് 'പിന്നെ ഇത് പറഞ്ഞത് കൊണ്ട് ചിലവിന് തരാൻ പറയരുത് ഞാൻ ഒന്നര വയസ്സുള്ള എൻ്റെ മോളെയും കൊണ്ട് ഒരു തുണിക്കടയിൽ ജോലിക്ക് പോകുന്നവളാണ്', എന്നാണ് ഒരാളുടെ കമന്റ്.

അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പമുള്ള ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആ​ക്രമണം രേണു സുധി നേരിട്ടിരുന്നു. കൂടാതെ ബോഡി ഷെയ്മിങ്ങും. തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു.







#strong #criticism #against #renusudhi #after #she #shared #new #photos

Next TV

Top Stories