Apr 11, 2025 11:02 AM

( moviemax.in ) മലയാള സിനിമയുടെ പ്രധാന റിലീസിം​ഗ് സീസണുകളില്‍ ഒന്നാണ് വിഷു. അതിനാല്‍ത്തന്നെ പ്രധാന ചിത്രങ്ങള്‍ വിഷു റിലീസുകളായി എത്തുന്നതും പതിവാണ്. ഇത്തവണയും അങ്ങനെതന്നെ. അതില്‍ ശ്രദ്ധ നേടിയ ഒന്നാണ് ബേസില്‍ ജോസഫിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ്.

മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. മരണമാസ്സില്‍ ആ വിജയത്തുടര്‍ച്ചയ്ക്ക് സാധിക്കുമോ ബേസിലിന്? ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 1.1 കോടിയാണ്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളും തമിഴില്‍ നിന്ന് അജിത്ത് കുമാര്‍ ചിത്രവും ഒരുമിച്ച് എത്തിയ ദിവസമായിരുന്നു ഇന്നലെ. ഇത് പരി​ഗണിക്കുമ്പോള്‍ മോശമില്ലാത്ത കളക്ഷനാണ് ഇത്. അതേസമയം മലയാളം വിഷു ചിത്രങ്ങള്‍ വാരാന്ത്യ ബോക്സ് ഓഫീസില്‍ എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.





#maranamass #movie #opening #boxoffice #collection #basiljoseph #tovinothomas #sivaprasad

Next TV

Top Stories