( moviemax.in ) ഗ്ലാമര്‍ സുന്ദരിയായി മുദ്ര കുത്തപ്പെട്ട നടി സില്‍ക്ക് സ്മിതയുടെ വേര്‍പാട് ഇന്നും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സിനിമാലോകത്ത് അത്രയധികം തരംഗമായി മാറിയ സില്‍ക്ക് സമ്പത്തിലും താരപദവിയിലുമൊക്കെ ഒത്തിരി മുകളിലായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ വഞ്ചനയും അവഗണനയുമൊക്കെയാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. അതെല്ലാം ആ മനസ് തകര്‍ത്ത് കളഞ്ഞു.
സില്‍ക്ക് സ്മിത ബോള്‍ഡായ സ്ത്രീയാണെന്ന് പലരും തെറ്റിദ്ധരിച്ചതാണ്. ഉള്ളില്‍ അവള്‍ക്ക് കുട്ടികളുടെ സ്വഭാവമായിരുന്നുവെന്ന് പറയുകയാണ് നടി അനുരാധ. സില്‍ക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അനുരാധ. മരിക്കുന്നതിന് മുന്‍പും സില്‍ക്കിന്റെ മരണത്തിന് ശേഷം നടന്ന ദുരനുഭവങ്ങളെ പറ്റിയും മനസ് തുറന്ന് സംസാരിക്കുകയാണ് അനുരാധയിപ്പോള്‍. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
അവള്‍ ഡിപ്രെഷനിലാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. പ്രണയനൈരാശ്യം കാരണം അവള്‍ കുറച്ച് കാലമായി ഡിപ്രെഷനിലായിരുന്നു. ഇത്രയും പോകുമെന്ന് കരുതിയില്ല. എല്ലാവരും സില്‍ക്കിനെ ബോള്‍ഡായിട്ടാണ് കണ്ടത്. പക്ഷേ ഉള്ളില്‍ കുട്ടികളുടെ സ്വഭാവം പോലെയായിരുന്നു. ഭയങ്കരമായി ദേഷ്യം പിടിക്കുന്ന ആളാണ്. പെട്ടെന്ന് കോപം വരും. ഒന്നും നോക്കാതെ മുഖത്തടിച്ചത് പോലെ പ്രതികരിക്കുകയും ചെയ്യും. ഈ സ്വഭാവം കാരണം സില്‍ക്കിന്റെ അടുത്ത് പോയി സംസാരിക്കാന്‍ ചിലരൊക്കെ പേടിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തറിയുന്നവരുടെ അടുത്ത് കുട്ടികളെ പോലെയാണണ് അവള്‍ പെരുമാറുക.
വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ് സില്‍ക്ക് സ്മിത. മരണത്തിന് ശേഷം അവളുടെ ശരീരത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഞാന്‍ വാര്‍ത്തയറിഞ്ഞ ഉടനെ അവളുടെ വീട്ടിലേക്കാണ് പോയത്. അപ്പോഴെക്കും ബോഡി വിജയ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെന്ന വിവരമാണ് അവിടുന്ന് ലഭിച്ചത്. ഞാനും ശ്രീവിദ്യാമ്മയും കൂടെ നേരെ ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്ന് നോക്കുമ്പോള്‍ സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുകയാണ്. മുഖത്തൊക്കെ ഈച്ചകള്‍ വന്നിരിക്കുന്നു. ഞങ്ങളാണ് ഒരു പേപ്പറെടുത്ത് ഈച്ചയെ വീശി കളഞ്ഞോണ്ട് ഇരുന്നത്.
അപ്പോഴാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ വന്നിട്ട് ഞങ്ങളോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞത്. കാരണം ചില ആളുകള്‍ ചില മോശം പ്രവൃത്തികള്‍ ചെയ്യുന്നതായിട്ടും അവരെ തനിച്ചാക്കി പോകല്ലേ എന്നും അദ്ദേഹം പറഞ്ഞു. വിദ്യാമ്മ രണ്ട് മണിക്കൂറോളം അവിടെ നിന്ന ശേഷം പോയി. ഞാനും ഭര്‍ത്താവും കൂടെ തന്നെ നിന്നു. അതിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബോഡി വീട്ടിലേക്ക് കൊണ്ട് പോകുന്നത്.
സില്‍ക്ക് അവളെ പറ്റി എന്നോട് സംസാരിച്ചിട്ടുണ്ട്. എണ്‍പത് ശതമാനം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇരുപത് ശതമാനം പറയാതെയും ഇരുന്നിട്ടുണ്ട്. എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു സില്‍ക്ക്. അവളെ ഞാനൊത്തിരി മിസ് ചെയ്യുന്നുണ്ട്. ജീവിച്ചിരുന്നെങ്കില്‍ ഇന്നും അതേ പ്രശസ്തി അവള്‍ക്കുണ്ടാവുമായിരുന്നു. ചിലപ്പോള്‍ ക്യാരക്ടര്‍ റോളുകളായിരിക്കും ചെയ്യുക. എന്നാലും പ്രശസ്തിയില്‍ തന്നെ നിന്നേനെ.
വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആവുന്നതോടെ നടിമാരെ ആര്‍ക്കും ഇഷ്ടപ്പെടില്ലെന്ന് കരുതിയാണ് പലരും ഫീല്‍ഡ് ഔട്ടായി പോകുന്നത്. എനിക്കൊന്നും പിന്നീട് സിനിമകള്‍ ലഭിക്കാതെയായത് ഫാമിലിയായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ്. പക്ഷേ സില്‍ക്ക് വിവാഹം കഴിക്കാതെ അങ്ങനെ തന്നെ നിന്നിരുന്നെങ്കില്‍ വെള്ളിത്തിരയില്‍ അതേ പ്രധാന്യത്തോടെ ഉണ്ടാവുമായിരുന്നു. വിവാഹം കഴിച്ച് ജീവിക്കണമെന്ന അവളുടെ ആഗ്രഹം ഒരിക്കലും നടന്നില്ല.
#anuradha #opens #up #about #what #she #saw #hospital #after #silksmitha #demise