Apr 10, 2025 06:42 AM

സൈബർ ആക്രമണത്തെ പറ്റിയുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച് സുപ്രിയ മേനോൻ. ഇന്ത്യയിലെ 58 ശതമാനം പെൺകുട്ടികളും സൈബർ ആക്രമണം അനുഭവിച്ചിട്ടുണ്ടെന്നും പൊതു ഇടങ്ങളെ അപേക്ഷിച്ച് ഓൺലൈനിൽ കൂടുതൽ ആക്രമണം നേരിടുന്നുണ്ടെന്നും സുപ്രിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.

'ഇന്ത്യയിലെ 58 ശതമാനം പെൺകുട്ടികളും സൈബർ ആക്രമണം അനുഭവിച്ചിട്ടുണ്ട്. പൊതു ഇടങ്ങളെ അപേക്ഷിച്ച് ഓൺലൈനിൽ കൂടുതൽ പീഡനം നേരിടുന്നുണ്ടെന്ന് 50 ശതമാനം സ്ത്രീകളും പറയുന്നു.

മൂന്നിൽ ഒരാൾ ദുരുപയോഗത്തിന് ശേഷം ഓൺലൈനിൽ പോസ്റ്റ് പങ്കുവെയ്ക്കുകയോ അതേപ്പറ്റി സംസാരിക്കുകയോ ചെയ്തതോടെ മാറ്റങ്ങൾ വന്നു ' - സുപ്രിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. സൈബർ ആക്രമണം യാഥാർത്ഥ്യമാണെന്ന് സുപ്രിയ സ്റ്റോറിയിൽ കുറിച്ചിട്ടുണ്ട്.



#Harassment #reality #One #third #girls #remain #silent #cyberbullying #Supriya #shares #story

Next TV

Top Stories