അമല പോൾ വീണ്ടും ​ഗർഭിണി? വൈറലായി ക്ഷേത്രദർശന ചിത്രങ്ങൾ;പിന്നാലെ വിമർശനം

അമല പോൾ വീണ്ടും ​ഗർഭിണി?  വൈറലായി ക്ഷേത്രദർശന  ചിത്രങ്ങൾ;പിന്നാലെ വിമർശനം
Apr 8, 2025 08:46 PM | By Vishnu K

(moviemax.in) ഒട്ടനവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ നടിയാണ് അമല പോൾ. മുപ്പത്തിമൂന്നുകാരിയായ താരം മകൻ പിറന്നശേഷം അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ്. അമലയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമകൾ ആടുജീവിതവും ലെവൽ ക്രോസുമാണ്.

2023ൽ ആയിരുന്നു അമലയുടെ വിവാ​​ഹം. വൈകാതെ കുഞ്ഞും പിറന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ താരം സജീവമാണ്. മൈന, വേലയില്ലാ പട്ടധാരി,ആടൈ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നടിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം താരം ഭർ​ത്താവ് ജ​ഗത് ദേശായിക്കൊപ്പം തമിഴ്നാട്ടിലെ പ്രശസ്തമായ തിരുവണ്ണാമലൈ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണാമലൈ ക്ഷേത്രം.

ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തിരുവണ്ണാമലൈയിൽ എത്തി പ്രാർത്ഥിക്കാറുണ്ട്. ക്രിസ്ത്യൻ, ഹിന്ദു മത വിശ്വാസങ്ങൾ പിന്തുടരുന്ന നടിയാണ് അമല പോൾ. ഫ്രീ സൈസ് പൗഡർ ബ്ലു കുർത്തയും പൈജാമയും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്. ക്ഷേത്രം മുഴുവൻ ചുറ്റി നടന്ന് കണ്ട് പ്രാർത്ഥനകളും പൂജകളും കഴിപ്പിച്ചശേഷമാണ് നടിയും ഭർത്താവും മടങ്ങിയത്.

ക്ഷേത്രം ദർശനം നടത്തിയ അമലയുടെ വീഡിയോ വൈറലായതോടെ താരം വീണ്ടും ​ഗർഭിണിയാണോയെന്ന സംശയമാണ് ആരാധകർക്ക്. കാരണം വീഡിയോയിൽ പലയിടങ്ങളിലും വയറിൽ അമല കെയർ ചെയ്ത് പിടിച്ച് നടക്കുന്നത് കാണാം. മാത്രമല്ല ​ഗർഭിണികളായ സ്ത്രീകൾ ധരിക്കുന്നത് പോലെ ഫ്രീ സൈസ് വസ്ത്രമാണ് നടി ധരിച്ചതെന്നതും ആരാധകരിൽ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.

അതേസമയം ചിലർ ജ​ഗതിന്റെ കുടവയറിനെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. ഇതിൽ ആരാണ് ​ഗർഭിണിയെന്ന് സംശയം തോന്നുമല്ലോ എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു ജ​ഗതിനെ പരിഹസിച്ച് വന്നത്. ക്യാമറകൾ കണ്ടതോടെ ഭർത്താവിന്റെ വയർ അമല കൈകൾ വെച്ച് മറയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വിഐപി പരി​ഗണന ഉപയോ​ഗിച്ച് അമല പോളും ഭർത്താവും ക്ഷേത്ര ദർശനം നടത്തിയതിനെ വിമർശിച്ചും കമന്റുകളുണ്ട്.

പണത്തിന്റെ പവർ ക്ഷേത്ര ദർശനത്തിനും ദൈവാനു​ഗ്രഹത്തിനും വരെ ഉപയോ​ഗിക്കുന്നുവെന്നും വിഐപികൾ വരുമ്പോൾ മണിക്കൂറുകളോളം ക്യുവിൽ നിൽക്കുന്ന സാധാരണക്കാരുടെ പ്രയത്നത്തിന് ഫലമില്ലാതാകുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. പണത്തിന്റെ പവർ എന്താണെന്ന് വ്യക്തമായി മനസിലാകുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

#AmalaPaul #pregnant #again #Templevisit #pictures #viral #criticized

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall