സൂപ്പർതാരം രാം ചരണിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം കരിയറിൽ വളർന്ന് വന്ന വ്യക്തിയാണ് ഉപാസന കാമിനേനി. ഹെൽത്ത് കെയർ മേഖലയിലെ പ്രബല സാന്നിധ്യമാണ് ഉപാസന. 2012 ലാണ് ഇരുവരും വിവാഹിതരായത്. 2023 ൽ ഇരുവർക്കും മകൾ പിറന്നു. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്.
വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് ഉപാസന അമ്മയായത്. കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന് ഉപാസന തീരുമാനിക്കുകയായിരുന്നു. താൻ നേരത്തെ തന്നെ എഗ് ഫ്രീസിംഗ് ചെയ്തിരുന്നെന്ന് ഉപാസന തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ താരപത്നി.
എഗ് ഫ്രീസിംഗ് ബുദ്ധിമുട്ടായിരുന്നില്ല. ഫെർട്ടിലിറ്റി കാരണം കൊണ്ടാണ് എഗ് ഫ്രീസ് ചെയ്യുന്നതെന്ന് ആളുകൾ കരുതുന്നു. പക്ഷെ അത് ഒരു ഇൻഷുറൻസ് പോളിസി പോലെയാണ്. ഒരു സ്ത്രീക്ക് എടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഇൻഷുറൻസ്. ജീവിതത്തിൽ ഏത് സമയത്ത് കുഞ്ഞ് വേണമെന്ന് അവൾക്ക് തീരുമാനിക്കാം.
കാരണം അവളാണ് ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതും. എഗ് ഫ്രീസിംഗ് ചെയ്യാൻ തീരുമാനിച്ചപ്പോൾ കുടുംബം പിന്തുണച്ചു. പക്ഷെ കാര തനിക്ക് നാച്വറലായി ഉണ്ടായ കുഞ്ഞാണെന്നും ഉപാസന കാമിനേനി തുറന്ന് പറഞ്ഞു.
കുറച്ച് കാലം കഴിഞ്ഞാൽ എംബ്രിയോസുകൾ വെച്ച് സയൻസിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. അവ ഹെൽത്തിയായിരിക്കുമ്പോൾ പരമാവധി സേവ് ചെയ്യണം. അതാണ് ഞാൻ ചെയ്തത്. സയൻസിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്താണ് എഗ് ഫ്രീസിംഗിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നതെന്ന് സ്വയം ചോദിച്ചു.
സമൂഹം എന്നെ ആശങ്കപ്പെടുത്തിയില്ല. അതിനുള്ള തൊലിക്കട്ടി വന്നിരുന്നു. വർഷങ്ങളായുള്ള അനുഭവങ്ങളിൽ നിന്നാണ് തനിക്ക് മനോധെെര്യം വന്നതെന്നും ഉപാസന പറയുന്നുണ്ട്. ഒരുപാട് ട്രോളുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന മെസേജുകളെല്ലാം പോസിറ്റീവാണ്. അത് തനിക്കിഷ്ടപ്പെടുന്നുണ്ടെന്നും ഉപാസന വ്യക്തമാക്കി.
മകളുടെ കാര്യങ്ങളിൽ രാം ചരൺ ശ്രദ്ധ കൊടുക്കാറുണ്ടെന്ന് ഉപാസന പറയുന്നുണ്ട്. തുല്യ പങ്കാളിത്തം അദ്ദേഹം എടുക്കുന്നു. ഞാൻ യാത്ര ചെയ്യുന്ന സമയത്ത് എന്നേക്കാളേറെ. ഞാൻ ഹാർവാർഡിൽ പോയ സമയത്ത് രാം ചരണിനൊപ്പമായിരുന്നു കാര. അദ്ദേഹം മകളുടെ എല്ലാ കാര്യങ്ങളും നോക്കി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക പ്രയാസമാണ്. പ്രത്യേകിച്ചും കാരയെ. ഓഫീസ് കാര്യങ്ങളാണ് തനിക്ക് കൂടുതൽ എളുപ്പമെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
ഒരു വിവാഹ ബന്ധവും എളുപ്പമല്ല. കയറ്റിറക്കങ്ങൾ ഉണ്ടാകും. എന്നാൽ തങ്ങൾക്ക് പരസ്പരമ ബഹുമാനമുണ്ടെന്നും പരസ്പരം നന്നായി അറിയുന്നവരാണെന്നും ഉപാസന കാമിനേനി വ്യക്തമാക്കി. ഭർത്താവിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ഷമയാണ്.
എങ്ങനെ അങ്ങേയറ്റം ക്ഷമാശീലരായിരിക്കണമെന്ന് ഒരു ആക്ടർ നമ്മളെ പഠിപ്പിക്കും. സെറ്റിൽ ഒരുപാട് കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നും ഉപാസന കാമിനേനി ചൂണ്ടിക്കാട്ടി. കരിയറിലെ തിരക്കുകളിലാണ് രാം ചരൺ. ഗെയിം ചേഞ്ചർ ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ശങ്കർ സംവിധാനം ചെയ്ത ചിത്രം പരാജയപ്പെട്ടു.
നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു രാം ചരണിന്റെ 40ാം പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു.
#marriage #not #easy #mother #egg #freezing #UpasanaKamineni #openly