അഡ്ജസ്റ്റ്‌മെന്റ് ചോദ്യങ്ങളെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്ന നടിയാണ് കല്യാണി രോഹിത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ പങ്കിട്ടുള്ളവരില്‍ പ്രമുഖ താരങ്ങളുമുണ്ട്.
ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് കല്യാണി രോഹിത്. പിന്നീട് കല്യാണി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. മലയാളികള്‍ക്കിടയിലും പരിചിതമുഖമാണ് കല്യാണി. കുഞ്ചാക്കോ ബോബന്‍ നായകനായ മുല്ലവള്ളിയും തേന്മാവും, മമ്മൂട്ടി ചിത്രം പരുന്ത് തുടങ്ങിയ സിനിമകളിലാണ് മലയാളത്തില്‍ കല്യാണി അഭിനയി്ച്ചത്.
പൂര്‍ണിത എന്നാണ് കല്യാണിയുടെ യഥാര്‍ഥ പേര്. 2009 ല്‍ പുറത്തിറങ്ങിയ ഇളംപുയല്‍ എന്ന തമിഴ് ചിത്രത്തിലാണ് കല്യാണി അവസാനം അഭിനയിച്ചത്. അതോടെ അഭിനയത്തോട് വിട പറഞ്ഞു.
അഭിനയം വിട്ട ശേഷം അവതാരകയായി തിളങ്ങുകയായിരുന്നു കല്യാണി. സ്റ്റാര്‍ വിജയ്, സീ തുടങ്ങിയ ചാനലുകളിലെ ജനപ്രീയ പരിപാടികളുടെ അവതാരകയായി കല്യാണി എത്തിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയ താരമാണ് കല്യാണി.
താന്‍ സിനിമ വേണ്ടെന്ന് വയ്ക്കാന്‍ കാരണമായത് കാസ്റ്റിംഗ് കൗച്ച് അനുഭവമാണെന്നാണ് നേരത്തെ കല്യാണി പറഞ്ഞത്. ടെലിവിഷനില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു.
'ഒരു വലിയ ചാനലില്‍ നിന്ന് ഒരു ഷോ ഹോസ്റ്റ് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അതിലെ ഒരു അവതാരകന്‍ എന്നോട് ബാറിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീട് ആ ചാനലില്‍ നിന്ന് എന്നെ വിളിച്ചിട്ടില്ല.
ആരെയും ഭയക്കാതെ തങ്ങളുടെ അഭിപ്രായം പറയാന്‍ സ്ത്രീകള്‍ക്ക് ധൈര്യമുണ്ടായിരിക്കണം എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല', കല്യാണി പറഞ്ഞു.
'അതുപോലെ ഞാന്‍ നായികയായി അഭിനയിക്കുന്ന സമയത്ത് അമ്മയോട് ഞാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നു. അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അതിനു ശേഷമാണ് പ്രൊഡ്യൂസര്‍ പറഞ്ഞ അഡ്ജസ്‌റ്‌മെന്റ് എന്താണെന്ന് മനസിലായത്.'' എന്നാണ് താരം പറയുന്നത്.
അതിനു ശേഷം വീട്ടുകാര്‍ ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് കല്യാണി പറഞ്ഞത്. അതിനു ശേഷമാണ് വിജയ് ടിവിയില്‍ അവതാരകയാകാന്‍ അവസരം ലഭിക്കുന്നതെന്നും താരം പറയുന്നു. 2013 ലാണ് കല്യാണിയുടെ വിവാഹം നടക്കുന്നത്.
ഡോക്ടറായ രോഹിത്തിനെയാണ് താരം വിവാഹം കഴിച്ചത്. കല്യാണി ഇപ്പോള്‍ അമേരിക്കയിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. ഇടക്കാലത്ത് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു കല്യാണിയ്ക്ക്. 2016 ല്‍ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് പൂര്‍ണമായി വിജയിച്ചില്ല. പിന്നീട് മകളെ പ്രസവിച്ചു. അതോടെ വീണ്ടും വേദന തിരിച്ചെത്തി. തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിയതായി വന്നുവെന്നാണ് കല്യാണി നേരത്തെ പറഞ്ഞത്.
#Kalyani #reason #quit #movie #because #asked #mother #adjustments