Apr 5, 2025 11:04 AM

(moviemax.in) നടനും എമ്പുരാൻ സിനിമയുടെ സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻ ചിത്രങ്ങളുടെ പേരിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നിർദേശം. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ 2022 ‍ഡിസംബർ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു

നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് നിർദേശം. നിലവിലെ പരിശോധന എമ്പുരാൻ ഇഫക്ട് അല്ലെന്നും മുൻ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

#IncomeTaxDepartment #notice #Prithviraj #him #provide #remuneration #details

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall