'ചില നടന്‍മാര്‍ ആക്രമിക്കും, ചുംബനരംഗത്തില്‍ ഒരു നടന് ആവേശം കൂടിപ്പോയി, ഇതൊന്നും സഹിക്കാന്‍ കഴിയില്ല' - അനുപ്രിയ

'ചില നടന്‍മാര്‍ ആക്രമിക്കും, ചുംബനരംഗത്തില്‍ ഒരു നടന് ആവേശം കൂടിപ്പോയി, ഇതൊന്നും സഹിക്കാന്‍ കഴിയില്ല' - അനുപ്രിയ
Apr 3, 2025 02:59 PM | By Susmitha Surendran

(moviemax.in)  ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ നടന്‍ തന്നെ ദുരുപയോഗം ചെയ്തതായി ബോളിവുഡ് നടി അനുപ്രിയ ഗോയിങ്ക. ഇന്റിമസി സീന്‍ ചെയ്യുന്നതിനിടെ ഉണ്ടായ മോശം അനുഭവങ്ങളാണ് അനുപ്രിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു നടന്‍ തന്റെ നിതംബത്തില്‍ കടന്നു പിടിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് അനുപ്രിയ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”രണ്ട് തവണ അങ്ങനെ സംഭവിച്ചു. ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാന്‍ പറയില്ല. ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ആവേശം കൂടി അയാള്‍ കയറിപ്പിടിക്കുകയായിരുന്നു.

അയാള്‍ ആവേശഭരിതനാകുന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ അഭിനയം അങ്ങനെയാകരുത്. അപ്പോള്‍ അതിക്രമത്തിന് ഇരയായതായും അസ്വസ്ഥയായും തോന്നും. ചുംബനരംഗം ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത്.”

”മറ്റൊരു സിനിമയില്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതിലെ നടന് സ്ത്രീയുടെ അരയില്‍ പിടിക്കുന്ന സീന്‍ എളുപ്പത്തില്‍ ചെയ്യാനാകുമെന്ന് ഞാന്‍ കരുതി. പക്ഷെ അയാള്‍ എന്റെ നിതംബത്തില്‍ പിടിക്കാനാണ് പോയത്. അത് ആവശ്യമില്ലായിരുന്നു. അയാള്‍ക്ക് എന്റെ അരയില്‍ കൈ വച്ചാല്‍ മതി. ഞാന്‍ അയാളുടെ കൈ എടുത്ത് അരക്കെട്ടിലേക്ക് നീക്കി വച്ചു.”

”അധികം താഴോട്ട് പോകണ്ടെന്ന് പറഞ്ഞു. എന്നാല്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാളോട് ചോദിക്കാന്‍ എനിക്ക് അപ്പോള്‍ കഴിഞ്ഞില്ല. ഒരു മിസ്‌റ്റേക്ക് പറ്റിയതാണെന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാളോട് ആ സമയത്ത് ഒന്നും പറയാന്‍ പറ്റിയില്ല. പക്ഷെ അടുത്ത ടേക്കില്‍ ഇങ്ങനെ ചെയ്യരുതെന്ന് അയാളോട് പറഞ്ഞു. അതാ അയാള്‍ ശ്രദ്ധിക്കുകയും ചെയ്തു.”

”ചുംബനരംഗങ്ങളില്‍ ചിലര്‍ മാന്യമായി പെരുമാറും, എന്നാല്‍ ചിലര്‍ കടന്നാക്രമിക്കും, അത് സഹിക്കാന്‍ കഴിയില്ല” എന്നാണ് അനുപ്രിയ പറയുന്നത്. പദ്മാവത്, ടൈഗര്‍ സിന്ദാ ഹെ, വാര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനുപ്രിയ ഗോയിങ്ക. സാക്രേഡ് ഗെയിംസ്, അഭയ്, ക്രിമിനല്‍ ജസ്റ്റിസ്, അസുര്‍: വെല്‍കം ടു യുവര്‍ ഡാര്‍ക്ക് സൈഡ് തുടങ്ങിയ വെബ് സീരിസുകളിലും ശക്തമായ വേഷങ്ങളില്‍ അനുപ്രിയ എത്തിയിട്ടുണ്ട്.


#Bollywood #actress #AnupriyaGoenka #alleged #actor #abused #her #doing #intimate #scene.

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup