( moviemax.in ) ബോളിവുഡിലെ പുത്തന്‍ താരോദയമാണ് അഞ്ജലി ആനന്ദ്. ടെലിവിഷനിലൂടെയാണ് അഞ്ജലി കടന്നു വരുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും താരമായി മാറുകയുമായിരുന്നു. വണ്ണത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളേയും വിമര്‍ശനങ്ങളേയും തന്റെ ആത്മവിശ്വാസം കൊണ്ട് കാറ്റില്‍പ്പറത്തിയാണ് അഞ്ജലി കയ്യടി നേടിയെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അഞ്ജലി.
ഡായ് കിലോ പ്രേം, കുല്‍ഫി മുകാര്‍ ബജേവാല തുടങ്ങിയ ഷോകളിലൂടെയാണ് അഞ്ജലി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തു. ശേഷമാണ് സിനിമയിലെത്തുന്നത്. രണ്‍വീര്‍ സിംഗും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെയാണ് തുടക്കം. ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും ചെയ്തു.
ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഞ്ജലി. ഈയ്യടുത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഡബ്ബ കാര്‍ട്ടലിലെ അഞ്ജലിയുടെ അഭിനയം കയ്യടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെക്കുകയാണ് അഞ്ജലി. കുട്ടിയായിരിക്കെ ആറ് വര്‍ഷക്കാലം തന്റെ ജീവിതം നിയന്ത്രിച്ചിരുന്നത് ഡാന്‍സ് ടീച്ചര്‍ ആയിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്.
''എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് എട്ട് വയസ് മാത്രമേയുള്ളൂ. അച്ഛന്‍ മരിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത് ഇനി ഞാനാണ് നിന്റെ അച്ഛന്‍ എന്നാണ്. ഞാന്‍ അയാളെ വിശ്വസിച്ചു. എന്നാല്‍ പിന്നീട് അയാള്‍ പതിയെ സ്വഭാവം മാറ്റി. ഒരിക്കല്‍ ചുണ്ടില്‍ ചുംബിച്ചിട്ട് അച്ഛന്മാര്‍ ഇങ്ങനെയാണ് ചെയ്യുക എന്ന് പറഞ്ഞു'' എന്നാണ് അഞ്ജലി ഓര്‍ക്കുന്നത്. അയാള്‍ തന്നെ ആളൊഴിഞ്ഞ ഇടങ്ങളില്‍ കൊണ്ടു പോയി, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അഞ്ജലി പറയുന്നുണ്ട്. ഇതാദ്യമായാണ് താന്‍ ഇക്കാര്യം തുറന്ന് പറയുന്നതെന്നും അഞ്ജലി പറയുന്നുണ്ട്.
''അയാള്‍ എന്റെ മുടി അഴിച്ചിടാന്‍ പോലും അനുവദിച്ചിരുന്നില്ല. പെണ്‍കുട്ടികളുടെ വേഷം ധരിക്കാനും അനുവദിക്കില്ല. പഴയ ടീഷര്‍ട്ടായിരുന്നു എന്നെ ധരിപ്പിച്ചിരുന്നത്. അതോടെ എന്നെ ആരും ശ്രദ്ധിക്കുകയോ എന്നോട് ഇഷ്ടം തോന്നുകയോ ചെയ്യില്ല'' എന്നും അഞ്ജലി പറയുന്നുണ്ട്. എട്ട് വയസ് മുതല്‍ 14 വയസ് വരെ തന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് അയാളാണെന്നാണ് അഞ്ജലി പറയുന്നത്. പിന്നീട് താന്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും താരം പറയുന്നുണ്ട്.
''എന്റെ ചേച്ചിയുടെ കല്യാണത്തിന് അച്ഛന്റെ ആത്മസുഹൃത്തിന്റെ മകന്‍ വന്നിരുന്നു. അവന് എന്നോട് ക്രഷ് തോന്നി. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അപ്പോഴും ഞാന്‍ അയക്കുന്ന മെസേജുകള്‍ അയാള്‍ക്ക് അറിയാമായിരുന്നു. ഒരുനാള്‍ ഞാന്‍ അവനുമായി സംസാരിക്കുന്നത് അയാള്‍ അറിഞ്ഞു. അയാള്‍ എന്നെ കൂട്ടാന്‍ എന്നും സ്‌കൂളില്‍ വരുമായിരുന്നു. അയാള്‍ എന്തിനാണ് ഇയാള്‍ എപ്പോഴും വരുന്നതെന്ന് എല്ലാവരും ചോദിച്ചു. പക്ഷെ ആരും അത് കണ്ടെത്താന്‍ ശ്രമിച്ചില്ല'' എന്നും അഞ്ജലി പറയുന്നുണ്ട്.
അയാളില്‍ നിന്നും തന്നെ രക്ഷിച്ചത് തന്റെ ആദ്യ കാമുകന്‍ ആണെന്നും അഞ്ജലി പറയുന്നുണ്ട്. തന്റെ ജീവിതം രക്ഷിച്ചതിന് കാമുകന് നന്ദി പറയുകയാണ് താരം.'' എന്റെ ആദ്യത്തെ കാമുകന് ഞാന്‍ നന്ദി പറഞ്ഞിട്ടുണ്ട്. 2 വര്‍ഷം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഞങ്ങള്‍ പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അവനോട് നന്ദി പറഞ്ഞു. കാരണം അന്ന് ഞാന്‍ നേരിടുന്നത് പറയാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. ഒരുപാട് കഴിഞ്ഞാണ് പറഞ്ഞത്. അവനേയും കൂട്ടി നടക്കാന്‍ പോയപ്പോള്‍ എന്നെ രക്ഷിച്ചതിന് നന്ദി, ആ സമയത്ത് നീയാണ് എന്നെ രക്ഷിച്ചതെന്ന് ഞാന്‍ അവനോട് പറഞ്ഞു'' എന്നാണ് താരം പറഞ്ഞത്.
#viral #anjalianand #say #her #dance #teacher #kissed #her #lips #when #she #was #only #eight #years #old