Apr 3, 2025 10:40 AM

( moviemax.in ) ബോസിൽ ജോസഫ് നായകനായ പൊന്മാൻ ഒടിടിയിൽ റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതൽ ചർച്ചയായ കഥാപാത്രം ആനന്ദ് മന്മദൻ അവതരിപ്പിച്ച ബ്രൂണോയായിരുന്നു. ലിജോ മോൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരന്റെ വേഷമായിരുന്നു ആനന്ദ് മന്മദന്. ഗംഭീര പെർഫോമൻസാണ് ആനന്ദ് കാഴ്ചവെചത്. താനൊരു നല്ല നടനാണെന്ന് ആനന്ദ് ബ്രൂണോയായി അഭിനയിച്ച് പ്രേക്ഷകന് കാണിച്ച് കൊടുത്തു. പലവിധ ഇമോഷൻസിലൂടെ കടന്ന് പോകുന്ന കഥാപാത്രത്തെ ആനന്ദ് കയ്യടക്കത്തോടെ അവതരിപ്പിച്ചു.

ഷോര്‍ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയും ശ്രദ്ധ നേടിയാണ് ആനന്ദ് മന്മദന്‍ മലയാള സിനിമയുടെ ഭാ​ഗമാകുന്നത്. ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ ദര്‍ശന അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ സഹോദരന്‍ സന്തോഷായും മികച്ച പ്രകടനമാണ് ആനന്ദ് നടത്തിയത്. തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ 1744 വൈറ്റ് ആള്‍ട്ടോ എന്ന സിനിമയിലും ആനന്ദ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

അറിവായ കാലം മുതൽ ആനന്ദ് സിനിമ മോഹിയായിരുന്നു. എന്നാൽ എങ്ങനെയാണ് സിനിമയുടെ ഭാ​ഗമാകുന്നത് എന്നതിനെ കുറിച്ച് അറിവില്ലായിരുന്നു. പിന്നീട് ജോലി രാജിവെച്ച് 2015 മുതൽ സിനിമയിൽ എത്തിപ്പെടാനുള്ള പ്രയത്നമാണ്. പത്ത് വർഷങ്ങൾക്കിപ്പുറം ആനന്ദിന്റെ ആ​ഗ്രങ്ങൾ ഒന്നൊന്നായി നല്ല കഥാപാത്രങ്ങളിലൂടെ പൂവണിയുകയാണ്. ഇപ്പോഴിതാ കൗമുദി മൂവീസുമായി തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ.

നായകനാവുക എന്നതല്ല നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. ജ​ഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ പോലുള്ള മലയാളത്തിലെ സ്വഭാവ നടന്മാരാണ് ആനന്ദിന്റെ റോൾ മോഡൽസ്. ഒരുപാട് ഓഡ‍ീഷന് ഞാൻ പോയിട്ടുണ്ട്. അവിടെ നിന്നുണ്ടാകുന്ന അനുഭവങ്ങൾ പാർട്ട് ഓഫ് ദി ​ഗെയിം എന്ന് മാത്രമെ കരുതിയിട്ടുള്ളു. പിന്നെ എല്ലാ സ്ട്ര​ഗിൾസിലൂടെയും കടന്ന് പോകുന്നത് ഒരു എക്സ്പീരിയൻസാണ്.

നമുക്ക് ഉള്ളത് നമുക്ക് വന്ന് ചേരുമെന്ന് വിശ്വസിക്കുന്നു ആനന്ദ് പറഞ്ഞ് തുടങ്ങി. ഞാൻ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് ആളുകൾ പുച്ഛത്തോടെയും വെറുപ്പോടെയും സംസാരിക്കുന്നത് കാണുന്നത് എനിക്ക് ഒരു അച്ചീവ്മെന്റായിട്ടാണ് തോന്നാറുള്ളത്. അവരുടെ പ്രതികരണത്തിൽ നിന്ന് തന്നെ എന്റെ കഥാപാത്രം വർക്കായിയെന്ന് മനസിലാക്കാമല്ലോ. മീമ്സിലൂടെയും റീൽസിലൂടെയും ആളുകൾ നമ്മുടെ മുഖം കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ അത് നമുക്ക് നല്ലത് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഇപ്പോൾ ആളുകൾക്ക് അവരുടെ ടാലന്റ് ഷോക്കേസ് ചെയ്യാൻ ഇൻസ്റ്റ​ഗ്രാം അടക്കമുള്ള സോഷ്യൽമീഡിയകളുണ്ട്. അവർക്ക് വേറൊരിടത്തും പോകേണ്ട ആവശ്യമില്ല. അത്തരത്തിൽ റീൽസിലൂടെയും മറ്റും മലയാള സിനിമയിലേക്ക് ഒരുപാട് പേർ ഇതിനോടകം വന്നിട്ടുണ്ട്. അതുപോലെ തന്നെ ഇന്റസ്ട്രി വളരെ കോംപറ്റേറ്റീവുമാണ്. ഒരോ വെള്ളിയാഴ്ചയും ഒരു ലോഡ് ആളുകളാണ് സിനിമയിലേക്ക് വന്ന് ഇറങ്ങി കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ സർവൈവ് ചെയ്യാനും ബുദ്ധിമുട്ടാണ്. അഭിനയം സീരിയസായി എടുത്ത് തുടങ്ങിയപ്പോൾ നമ്മുടെ ഇന്റസ്ട്രിയിലെ സ്വഭാവ നടന്മാരെയാണ് ഞാൻ മാതൃകയാക്കിയിട്ടുള്ളത്. വോയ്സ് മോഡുലേഷൻ, ടൈമിങ്ങ് എന്നിവയെല്ലാം അവരിൽ നിന്ന് കണ്ട് പഠിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. സിനിമയാണ് ലക്ഷ്യമെന്ന് പറഞ്ഞപ്പോൾ എല്ലാ മിഡിൽ ക്ലാസ് ഫാമിലിയിലേയും പോലെ ബഹളമായിരുന്നു. പിന്നെ അവർക്കും മനസിലായി ഞാൻ ഇതേ ചെയ്യുകയുള്ളുവെന്ന്.

ആദ്യം സിനിമ മേഖലയെ കുറിച്ച് എനിക്കും വലിയ ഐഡിയ ഇല്ലായിരുന്നു. ഒരു ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ് സിനിമ തന്നെയാണ് എനിക്ക് വേണ്ടതെന്ന തിരിച്ചറിവ് ഞാൻ മനസിലാക്കിയത്. ചെയ്യുന്ന കാര്യത്തിൽ ഒരു സന്തോഷം വേണമല്ലോ. 2015ലാണ് ഞാൻ ജോലി രാജിവെച്ചത്. പത്ത് വർഷമാകുന്നു. ജോലി രാജിവെച്ചശേഷം പെട്രോൾ അടിക്കാൻ വേണ്ടിയെങ്കിലും കാശുണ്ടാക്കണമല്ലോ. അതിനായി ഞാൻ സ്വി​ഗിയിലും ഊബറിലും ജോലി ചെയ്തിട്ടുണ്ട്. അത് എനിക്ക് ഇഷ്ടമുള്ള ജോലിയായിരുന്നു. യാത്ര ചെയ്യാൻ പറ്റും ഇഷ്ടമുള്ളപ്പോൾ ജോലി ചെയ്താൽ മതി എന്നതെല്ലാമായിരുന്നു കാരണം. ഇപ്പോൾ കുടുംബം ഹാപ്പിയാണ്.

നടനായില്ലായിരുന്നുവെങ്കിൽ സിനിമയിൽ തന്നെ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്ത് നിന്നേനെ. അല്ലാതെ മറ്റൊരു ജോലിക്കും പോകാൻ സാധ്യതയില്ലെന്നും ആനന്ദ് പറഞ്ഞു. സിനിമ ആളുകളെ സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇങ്ങനെയാണ്. സിനിമ ആളുകളെ ഇൻഫ്ലൂവൻസ് ചെയ്യുന്നില്ലെന്ന് ഞാൻ പറയില്ല. പക്ഷെ ആളുകളെ ഇൻഫ്ലൂവൻസ് ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന് മാത്രമാണ് സിനിമ. രാഷ്ട്രീയത്തിൽ‌ വെട്ടും കുത്തും നടക്കുന്നില്ലേ. റിയൽ ലൈഫിൽ അല്ലാതെയും ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ടല്ലോ.

അതൊന്നും ആളുകൾ സിനിമ കാണുന്നതുകൊണ്ട് സംഭവിക്കുന്നതല്ലല്ലോ. ഏറ്റവും എളുപ്പത്തിൽ കുറ്റം പറയാൻ പറ്റുന്ന സംഭവം സിനിമ ആയതുകൊണ്ട് അതിന്റെ മേൽ പഴിചാരുന്നുവെന്ന് മാത്രം. ഒരിക്കലും അതിനോട് യോജിപ്പില്ല. ഒരു കൈകഴുകൽ മാത്രമാണ്. വയലന്റ് പടമാണെന്ന് പറഞ്ഞ് തന്നെയാണ് മാർക്കോ റിലീസിനെത്തിയത്. ഞാൻ സിനിമ കാണാൻ പോയപ്പോൾ ആളുകൾ കുട്ടികളേയും കൊണ്ട് മാർക്കോ കാണാൻ വന്നിരുന്നു. തിയേറ്റർ ഓണേഴ്സ് വിലക്കിയിട്ടും അവർ കുട്ടികളുമായി അകത്ത് കയറിയെന്നും ആനന്ദ് പറഞ്ഞു.


#anandmanmadhan #open #up #about #his #struggles #after #came #acting

Next TV

Top Stories