Apr 2, 2025 12:35 PM

മ്പുരാൻ സിനിമയിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കേരളത്തിൽ അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം. കത്രിക വെക്കുന്നതിനോട് യോജിപ്പില്ല.

സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തിൽ ഉള്ളത്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്. ആരും അത് എതിർത്തില്ല. ഇപ്പോൾ ആണ് അസഹിഷ്ണുത കാട്ടുന്നത്. കല ലോകത്തെ ഒന്നിപ്പിക്കുന്നതാണ്.

വെറുപ്പിന്റെ ഭാഗം അല്ല. മോഹൻലാൽ ഖേദം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം. സിനിമയെ സിനിമയായി കാണാൻ പറ്റണമെന്നും പ്രേംകുമാർ വ്യക്തമാക്കി.

അതിനിടെ, എമ്പുരാന്‍ സിനിമ പ്രദര്‍ശനം തുടരാമെന്ന് ഹൈക്കോടതി. ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജേഷ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് വിമര്‍ശിച്ച കോടതി ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു.

അതേസമയം മലയാളത്തിലെ ഏറ്റവും വലിയ കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്.

മലയാളത്തില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ചിത്രം. അതേസമയം വെറും അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

#need #freedomofexpression #boundaries #agree #putting #scissors #Premkumar

Next TV

Top Stories