( moviemax.in ) കമൽ ഹാസനെ പോലെ സ്വകാര്യ ജീവിതം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ നടൻമാർ ഇന്ത്യൻ സിനിമാ രഗത്ത് വിരളമാണ്. തന്നെക്കുറിച്ച് വന്ന നിറം പിടിപ്പിച്ച കഥകളൊന്നും കമൽ ഒരിക്കലും കാര്യമാക്കിയില്ല. ഒന്നിലേറെ ബന്ധങ്ങൾ കമലിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ശ്രീവിദ്യയുമായുണ്ടായ പ്രണയവും പിന്നീട് ഇവർ തമ്മിൽ അകന്നതുമെല്ലാം സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. ശ്രീവിദ്യയുമായി അകന്ന ശേഷമാണ് നർത്തകി വാണി ഗണപതിയെ കമൽ ഹാസൻ വിവാഹം ചെയ്യുന്നത്. 1978 ലായിരുന്നു വാണിയുമായുള്ള വിവാഹം.
എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു. വാണിയുടെ ഭർത്താവ് ആയിരിക്കെയാണ് നടി സരികയുമായി കമൽ ഹാസൻ അടുത്തത്. ഇവർ പിന്നീട് വിവാഹവും ചെയ്തു. വാണി ഗണപതി-കമൽ ഹാസൻ വേർപിരിയൽ കമലിന്റെ കുടുംബത്തിന് വലിയ വിഷമമുണ്ടാക്കിയ സംഭവമാണ്. കമലിന്റെ കുടുംബത്തിന് പ്രിയങ്കരിയായിരുന്നു വാണി ഗണപതി. നടന്റെ സഹോദരന്റെ മകളാണ് നടി സുഹാസിനി. സുഹാസിനിയും വാണിയും നല്ല കൂട്ടായിരുന്നു.
ഡിവോഴ്സിൽ കമലിനോട് നീരസം തോന്നിയ സുഹാസിനി കുറച്ച് കാലം നടനോട് സംസാരിച്ചിരുന്നില്ലെന്ന് കുട്ടി പത്മിനി ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ വാണി ഗണപതിയുമായുള്ള വിവാഹ ബന്ധത്തിൽ കമൽ ഹാസൻ ഒട്ടും സന്തോഷവാനായിരുന്നില്ല. വിവാഹമെന്ന സമ്പ്രദായത്തിൽ പോലും കമലിന് വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
ഇതേക്കുറിച്ച് ഒരിക്കൽ കമൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. സരികയ്ക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലായിരുന്നു തുറന്ന് പറച്ചിൽ. വിവാഹ ബന്ധം വർക്കാകുന്നുണ്ടായിരുന്നില്ല. കുറഞ്ഞത് എനിക്കെങ്കിലും. ഞാൻ കള്ളം പറയുന്നില്ല. കരുതലിനപ്പുറത്തേക്ക് അത് കടന്നു. കഠിനമായി മാറി. എനിക്ക് സന്തോഷം വേണമായിരുന്നു. വിവാഹമെന്ന സമ്പ്രദായത്തിലുള്ള വിശ്വാസം എനിക്ക് വളരെ പെട്ടെന്ന് നഷ്ടമായി.
എപ്പോഴും ഇതേക്കുറിച്ച് ഞാൻ തുറന്ന് സംസാരിച്ചു. അത് ആളുകൾക്ക് ഞെട്ടലായി. വിവാഹം ചെയ്ത ദിവസം തന്നെ എനിക്ക് വിവാഹം ചെയ്യേണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. വാണി ഗണപതിയുമായി വേർപിരിഞ്ഞത് വേദനാജനകമായിരുന്നെന്നും കമൽ ഹാസൻ തുറന്ന് പറഞ്ഞു. ഹിന്ദി സിനിമകളിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് സരിക കമലിനൊപ്പം ജീവിതമാരംഭിക്കുന്നത്. വിവാഹത്തിന് മുമ്പേ തന്നെ സരിക ഗർഭിണിയായിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരാണ് ഇരുവർക്കും പിറന്ന മക്കൾ. എന്നാൽ സരികയുമായുള്ള കമൽ ഹാസന്റെ ബന്ധവും ഏറെക്കാലം മുന്നോട്ട് പോയില്ല. 2004 ൽ ഇവർ പിരിഞ്ഞു. പിന്നീട് നടി ഗൗതമിയുമായി കമൽ അടുത്തു. എന്നാൽ ഈ ബന്ധം വിവാഹത്തിലേക്ക് കടന്നില്ല. ഇരുവരും ലിവിംഗ് ടുഗെദറിൽ തുടർന്നു. 13 വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു.
പിന്നീടിവർ അകന്നു. കമൽ ഹാസൻ ബന്ധത്തിൽ നിന്ന് അകന്നതോടെയാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. കമലിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസെെനറായി ഗൗതമി പ്രവർത്തിച്ചിരുന്നു. തന്റെ വർക്കിന് പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണം പിരിയുന്ന ഘട്ടത്തിൽ ഗൗതമി ഉന്നയിച്ചു. ഇന്ന് രണ്ട് പേരും സൗഹൃദത്തിലാണോ എന്ന് വ്യക്തമല്ല. കമൽ ഹാസനെക്കുറിച്ച് അഭിമുഖങ്ങളിലൊന്നും ഗൗതമി പരാമർശിക്കാറില്ല.
#kamalhaasan #opens #up #about #his #tough #marriage #with #vaniganapathy #during #his #relationship #with