( moviemax.in ) എമ്പുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് മഞ്ജു വാര്യർ. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. സിനിമ ലോകമെമ്പാടും ഏറ്റെടുത്തു. ആരാധർക്കൊപ്പം ആദ്യ ഷോ കാണാൻ സാധിച്ചതിൽ സന്തോഷം. സിനിമയുടെ അന്തിമ വിധി എന്നും പ്രേക്ഷകരുടെ കൈയിലെന്നും മഞ്ജു വാര്യർ ആദ്യ ഷോ കഴിഞ്ഞ് പ്രതികരിച്ചു. മഞ്ജു വാര്യർ ടോവിനോ ഇന്ദ്രജിത് മോഹൻലാൽ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഗോകുലം ഗോപാലൻ എന്നിവർ ആദ്യ ഷോ കാണാൻ എത്തിയിരുന്നു.
ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ കെജിഎഫ് ആണ് എമ്പുരാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതുവരെ മലയാള സിനിമ കാണാത്തൊരു സിനിമയാണിതെന്നും അവർ പറയുന്നു.
അതേസമയം മക്കൾക്കും ചെറുമക്കൾക്കും മരുമക്കൾക്കും ഒപ്പമാണ് മല്ലിക സുകുമാരൻ സിനിമ കാണാൻ എത്തിയത്. തിയറ്റിലെത്തിയ മോഹൻലാൽ മല്ലികയെ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
“ജീവിതത്തിൽ ആദ്യമായിട്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്. പടം ഗംഭീരമായിട്ടുണ്ട്. വലിയൊരു വിദേശ പടം കണ്ട ഫീൽ ആണ്. എല്ലാം നല്ല ഭംഗിയായിട്ട് വരട്ടെ. ജനങ്ങൾ സിനിമ രണ്ടു കയ്യും നീട്ടി സ്വീകരിക്കട്ടെ. അതിനുള്ള പ്രാർത്ഥനയിലാണ് ഞാൻ. സുകുവേട്ടനെ ഓര്‍മ്മ വന്നു”, എന്നാണ് മല്ലിക സുകുമാരൻ ഫസ്റ്റ് ഷോയ്ക്ക് ശേഷം പ്രതികരിച്ചത്.
#manjuwarrier #response #after #watching #empuraan