ഏവരും കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരുമിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്പെൻസുകള്‍ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.
തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മോഹൻലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം.
#mohanlal #shobhana #movie #thudarum #trailer