'പിണങ്ങി പോയിട്ട് പിന്നീട് മിണ്ടാന്‍ വന്നില്ല'; ഒരാള്‍ മദ്യപിച്ച ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടേതാണ്, സൗഹൃദം പങ്കുവെച്ച് മമ്മൂട്ടി

'പിണങ്ങി പോയിട്ട് പിന്നീട് മിണ്ടാന്‍ വന്നില്ല'; ഒരാള്‍ മദ്യപിച്ച ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത്  മുരളിയുടേതാണ്, സൗഹൃദം പങ്കുവെച്ച് മമ്മൂട്ടി
Mar 25, 2025 02:19 PM | By Vishnu K

(moviemax.in) സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദം പിന്നീട് ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്നവരുണ്ട് ഇവയിൽ ചെറിയ പിണക്കങ്ങള്‍ കാരണം സൗഹൃദം തകരുന്നവരുമുണ്ട്. അങ്ങനെ പിണക്കത്തിലായവരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും അന്തരിച്ച നടന്‍ മുരളിയും.

ഒത്തിരി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് മുരളിയും മമ്മൂട്ടിയും. സഹോദരന്മാരായും സഹപ്രവര്‍ത്തകരായും കൂട്ടുകാരായിട്ടുമൊക്കെ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ മുരളി മമ്മൂട്ടിയുമായി വലിയ രീതിയിൽ പിണങ്ങി. നേരിൽ കണ്ടാൽ സംസാരിക്കാത്ത രീതിയിലേക്ക് ആ പിണക്കം വളർന്നു.

സിനിമയ്ക്കുള്ളിലെ പോലെ വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. മുരളിയ്ക്ക് മദ്യം വാങ്ങി പോലും കൊടുക്കുന്ന സുഹൃത്തായിരുന്നു മമ്മൂട്ടി. എന്നാല്‍ മുരളി തന്നോട് ഒരിക്കല്‍ പിണങ്ങി പോയിട്ട് പിന്നീട് മിണ്ടാന്‍ വന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.

അദ്ദേഹം പിണങ്ങാന്‍ മാത്രം എന്താ പ്രശ്‌നം ഉണ്ടായതെന്ന് എനിക്കും അറിയില്ല. അത് ചോദിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അന്ന് തമ്മിലുണ്ടായ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായതോടെ താരങ്ങളുടെ പിണക്കത്തിൻ്റെ കഥ വീണ്ടും ചർച്ചയായി.

'ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കുടിക്കില്ല. ജീവിതത്തില്‍ ആരെങ്കിലും മദ്യപിച്ചതിന്റെ ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും. ഇന്‍സ്‌പെക്ടര്‍ ബല്‍റാം അടക്കം ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍.

അമരമോ മറ്റ് ഏത് സിനിമ എടുത്ത് നോക്കിയാലും ഞങ്ങള്‍ സുഹൃത്തുക്കളോ ശത്രുക്കളോ ആയാലും ഒരു ഇമോഷണല്‍ ലോക്കുണ്ട്. അമരത്തിലും ഇന്‍സ്പെക്ടര്‍ ബല്‍റാമിലും ശക്തമായ ഇമോഷണല്‍ ലോക്കുണ്ട്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍.

ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അങ്ങ് അകന്ന് അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് ഭയങ്കരമായി മുരളിയെ മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസുമായി പിണങ്ങിയെങ്കിലും അദ്ദേഹത്തിന്റെയൊക്കെ മരണം ഞാനുമായി സ്‌നേഹത്തിലായിരിക്കുമ്പോഴാണ്.

പക്ഷേ മുരളിയുടെ കാര്യത്തില്‍ എന്താണെന്ന് അറിയാത്തൊരു വ്യഥയുണ്ട് മനസില്‍. അയാള്‍ക്ക് എന്നോട് എന്തായിരുന്നു വിരോധമെന്ന് അറിയില്ല.



#If #someone #paid #bill #drunk #Murali #Mammootty #shares #friendship

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup