'തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്' - അഖില്‍ മാരാര്‍

'തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്' - അഖില്‍ മാരാര്‍
Mar 22, 2025 04:26 PM | By Susmitha Surendran

(moviemax.in) തള്ളിമറിച്ച് ‘എമ്പുരാന്‍’ സിനിമയെ നശിപ്പിക്കരുതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കവെയാണ് അഖില്‍ മാരാരുടെ പരാമര്‍ശം.

”തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്, ആ ചിത്രത്തിന് ഓവര്‍ ഹൈപ്പ് ആയിരുന്നു” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

നാഷണല്‍ അവാര്‍ഡ് നേടിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വന്‍ ഹൈപ്പോടെ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു. എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചത്. ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.

100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് തിയേറ്ററില്‍ നിന്നും 50 കോടി രൂപ നേടാന്‍ പോലും സാധിച്ചിരുന്നില്ല. അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍.

മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.






#AkhilMarar #says '#Empuran' #should #not #ruined #being #pushed #around

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
Top Stories










News Roundup






https://moviemax.in/-