ട്രെയിലർ ഓൺ ദ വേ ! മമ്മൂട്ടി നായകനാകുന്ന ചിത്രം 'ബസൂക്ക' ഉടൻ തിയേറ്ററുകളിലേക്ക്

ട്രെയിലർ ഓൺ ദ വേ ! മമ്മൂട്ടി നായകനാകുന്ന ചിത്രം 'ബസൂക്ക' ഉടൻ തിയേറ്ററുകളിലേക്ക്
Mar 22, 2025 09:33 AM | By Anjali M T

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഉടൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഡീനോ ഡ‍െന്നിസ്. ബസൂക്ക റിലീസിന് ഇനി 20 ദിവസം മാത്രമാണ് ബാക്കി.

ബസൂക്ക ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

#Trailer #way#Mammootty #starrer#Bazooka#hit #theatres #soon

Next TV

Related Stories
'തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്' - അഖില്‍ മാരാര്‍

Mar 22, 2025 04:26 PM

'തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്' - അഖില്‍ മാരാര്‍

നാഷണല്‍ അവാര്‍ഡ് നേടിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വന്‍ ഹൈപ്പോടെ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു....

Read More >>
'മാര്‍ക്കോയെ വിമര്‍ശിച്ചവരോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്'; കാരണം പറഞ്ഞ് പൃഥ്വിരാജ്

Mar 22, 2025 03:30 PM

'മാര്‍ക്കോയെ വിമര്‍ശിച്ചവരോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്'; കാരണം പറഞ്ഞ് പൃഥ്വിരാജ്

മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍...

Read More >>
'നരിവേട്ട'യ്ക്ക് ഇറങ്ങി  സുരാജ് വെഞ്ഞാറമൂട്, ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Mar 22, 2025 03:20 PM

'നരിവേട്ട'യ്ക്ക് ഇറങ്ങി സുരാജ് വെഞ്ഞാറമൂട്, ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി...

Read More >>
'മൂന്ന് പ്രാവശ്യം അങ്ങനെയുണ്ടായി, ഞാനാണ് ഒപ്പമെന്ന് അറിഞ്ഞപ്പോൾ ആ നടൻ ഒഴിഞ്ഞ് മാറി' -മഞ്ജു പിള്ള

Mar 22, 2025 02:45 PM

'മൂന്ന് പ്രാവശ്യം അങ്ങനെയുണ്ടായി, ഞാനാണ് ഒപ്പമെന്ന് അറിഞ്ഞപ്പോൾ ആ നടൻ ഒഴിഞ്ഞ് മാറി' -മഞ്ജു പിള്ള

ആ ആർ‌ട്ടിസ്റ്റ് ഇപ്പോഴും സജീവമായി സിനിമാ രം​ഗത്തുണ്ടെന്നും മഞ്ജു പിള്ള പറയുന്നു. ഇവരെയൊക്കെ എനിക്കറിയാം....

Read More >>
'സുധിച്ചേട്ടന്‍ തന്നെ പിച്ചക്കാരിയായിട്ടാണ് കൊണ്ട് നടന്നത്', അത് മാറ്റിയിട്ട് മതി നിന്റെ അഴിഞ്ഞാട്ടം -രേണു സുധി

Mar 22, 2025 12:12 PM

'സുധിച്ചേട്ടന്‍ തന്നെ പിച്ചക്കാരിയായിട്ടാണ് കൊണ്ട് നടന്നത്', അത് മാറ്റിയിട്ട് മതി നിന്റെ അഴിഞ്ഞാട്ടം -രേണു സുധി

സുധിച്ചേട്ടന്റെ ഫോട്ടോ വെച്ചിട്ട് റീല്‍സ് ചെയ്യരുതെന്നാണ് ചിലര്‍ പറയുന്നത്. അദ്ദേഹം എന്റെ ഭര്‍ത്താവാണ്. നിയമപരമായി വിവാഹിതരായവരാണ്...

Read More >>
ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുമായി എമ്പുരാൻ

Mar 22, 2025 11:30 AM

ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുമായി എമ്പുരാൻ

ബുക്കിംഗ് ട്രെൻഡിംഗിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം ഇന്നലെ റെക്കോർഡ്...

Read More >>
Top Stories